പള്‍സര്‍ സുനിയുടെ അഭിഭാഷകനെ ചോദ്യം ചെയ്യാന്‍ കോടതിയുടെ അനുമതി
കൊച്ചി : നടിയെ തട്ടിക്കൊണ്ടുപോയി അക്രമിച്ച കേസില്‍ പിടിയിലായ മുഖ്യപ്രതി പള്‍സര്‍ സുനി രണ്ടാമത് വക്കാലത്ത് നല്‍കിയ അഭിഭാഷകന്‍ അഡ്വ. പ്രതീഷ് ചാക്കോയെ ചോദ്യം ചെയ്യാനാണ് കോടതി അനുമതി നല്‍കിയിരിക്കുന്നത്. ഇയാളെ ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ട് പോലീസാണ് കോടതിയെ സമീപിച്ചത്. ആദ്യമൊരു തവണ ചോദ്യം ചെയ്യുന്നതിന് വിളിച്ച് വരുത്തിയിരുന്നുവെങ്കിലും അഭിഭാഷകന്‍ ഇതിനെ എതിര്‍ത്തിരുന്നു. നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ അഭിഭാഷകനാണ് ഇയാള്‍. ചില കാര്യങ്ങളില്‍ വ്യക്തത വരുത്താന്‍ സാക്ഷി എന്ന നിലയില്‍ മൊഴി എടുക്കാനാണ് പോലീസ് അനുമതി തേടിയിരിക്കുന്നതെന്ന് കോടതി വ്യക്തമാക്കി. പള്‍സര്‍ സുനിയുടെ മൊബൈലും സിംകാര്‍ഡും അഭിഭാഷകന്റെ വീട്ടില്‍ നിന്നാണ് കണ്ടെത്തിയത്. നടിയെ ആക്രമിക്കുമ്പോള്‍ സുനി ധരിച്ചിരുന്ന വസ്ത്രങ്ങളും ഇയാളുടെ ഓഫീസില്‍ നിന്ന് കണ്ടെത്തിയിരുന്നു. ഇയാളെ ചോദ്യം ചെയ്യുന്നതില്‍ നിന്ന് കൂടുതലായി എന്തെങ്കിലും ലഭിക്കുമോ എന്നാണ് പ്രതീക്ഷിക്കുന്നത്. അഭിഭാഷകനെ ചോദ്യം ചെയ്യാനായി ഒരിക്കല്‍ വിളിച്ചു വരുത്തിയിരുന്നു. എന്നാല്‍ ഇയാള്‍ കോടതിയെ സമീപിക്കുകയായിരുന്നു. അഭിഭാഷകനെ ഇങ്ങനെ ചോദ്യം ചെയ്യാന്‍ അനുവദിക്കരുതെന്നാണ് ആവശ്യം. അഭിഭാഷകനും കക്ഷിയുമായുള്ള ഇടപാടുകള്‍ ചോദ്യം ചെയ്യാന്‍ പോലീസിന് അധികാരമില്ലെന്നും ഇയാള്‍ പറഞ്ഞിരുന്നു. എന്നാല്‍ കോടതി ഇത് തള്ളിക്കളയുകയായിരുന്നു. രണ്ടു ദിവസത്തിനുള്ളില്‍ ചോദ്യം ചെയ്യാന്‍ ഹാജരാകണമെന്നാണ് നിര്‍ദേശം.