മിഷേലിന്റെ മരണത്തില്‍ അന്തോണീസ് പുണ്യാളന്‍ ഒരു തെളിവ് അവശേഷിപ്പിക്കുമെന്ന് നടന്‍ ലാലു അലക്സ്


കൊച്ചി: കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സിഎ വിദ്യാര്‍ഥി മിഷേല്‍ ഷാജിയുടെ മരണത്തില്‍ കലൂര്‍ പള്ളിയിലെ സെന്റ് ആന്റണീസ് വിശുദ്ധന്‍ ഒരു തെളിവ് അവശേഷിപ്പിക്കുമെന്ന് നടന്‍ ലാലു അലക്സ്. ഫെയ്സ്ബുക്ക് പേജിലൂടെ പങ്കുവെച്ച വീഡിയോ ഇതിനോടകം വൈറലായിട്ടുണ്ട്. മിഷേലിന്റെ കുടുംബാംഗങ്ങളെ അറിയാമെന്നും അവരുടെ വീട്ടില്‍ പോയി അവരോട് സംസാരിച്ചശേഷമാണ് താന്‍ വന്നിരിക്കുന്നതെന്നും അവര്‍ തന്നോട് പറഞ്ഞ സങ്കടങ്ങളിലാണ് ഈ വീഡിയോയിലൂടെ അറിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.