കെ.എം മാണിയുടെയും മകന്റെയും അനുയായികള്‍ കാഞ്ഞിരപ്പള്ളി എ.ഡി ബാങ്കിലെ നിയമനത്തിനായി കോഴ ചോദിക്കുന്ന ഓഡിയോ ക്ലിപ്‌സ് പുറത്ത്


കാഞ്ഞിരപ്പള്ളി: കോഴയില്‍ മുങ്ങികുളിച്ചു നില്‍ക്കുന്ന കേരള കോണ്‍ഗ്രസിന്റെ നായകന്‍ കെ.എം മാണിയും, മകന്‍ ജോസ് കെ. മാണിയും വീണ്ടും കുരുക്കില്‍. കാഞ്ഞിരപ്പള്ളി കാര്‍ഷിക വികസന ബാങ്കില്‍ നിയമനത്തിനായി ഉദ്യോഗാര്‍ത്ഥികളോട് ഉദാരമായി കോഴ ചോദിച്ചു മേടിക്കുന്ന ഓഡിയോ ക്ലിപ്പാണ് പുറത്തായിരിക്കുന്നത്.

കാഞ്ഞിരപ്പള്ളി ശാഖയിലെ അറ്റന്‍ഡര്‍ ജോലിയ്ക്കായി 15 ലക്ഷം രൂപ കോഴ ചോദിക്കുന്നതിന്റെ വിശദശാംശംങ്ങളാണ് ടേപ്പിലുള്ളത്. ബോര്‍ഡ് മെമ്പര്‍മാരായ സുമേഷ് അന്ദ്രൂസ്, സാജന്‍ തൊടുക എന്നിവരാണ് മാണിയുടെയും മകന്റെയും പേരില്‍ വീണ്ടും വിവാദത്തില്‍പ്പെട്ടിരിക്കുന്നത്. പത്ത് ലക്ഷത്തിനു സമ്മതിപ്പിക്കാന്‍ എന്നും മാണിസാറുമായി കൂടി കഴ നടത്തി കാര്യങ്ങള്‍ ശരിയാക്കി തരാമെന്നും ഇവര്‍ പറയുന്നതില്‍ ഓഡിയോയോയില്‍ വ്യക്തമാണ്. 3 വനിതാ അംഗങ്ങള്‍ ഉള്‍പ്പെടെ നാല് കോണ്‍ഗ്രസ് അംഗങ്ങളും, 10 കേരളം കോണ്‍ഗ്രസ് ങ്ങളുമായി നിലവിലെ ബോര്‍ഡില്‍ 14 യു.ഡി.എഫ് അംഗങ്ങളാണ് ഉള്ളത്.

ബാങ്കില്‍ അടുത്ത മാസം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയാണ് നിയമനം എന്നും, സുമേഷാണ് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതെന്നും അദ്ദേഹത്ത തുക ഏല്‍പ്പിച്ചാല്‍ കെ.എം മാണിയുടെ സാന്നിധ്യത്തില്‍ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിലും, ഇരുപതു മാര്‍ക്ക് ആവശ്യമുള്ള ഇന്റര്‍വ്യൂവിലും പാസാക്കി എടുക്കാമെന്നാണ് കോഴ ചോദിക്കുന്നവര്‍ നല്‍കുന്ന വാഗ്ദാനം. എന്നാല്‍ റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിന് മുമ്പ് തുക എത്തിക്കണമെന്ന് ആവശ്യപ്പെട്ടു ഒന്നിലധികം ഉദ്യോഗാര്‍ത്ഥികളുമായി വിലപേശുന്നത് ഓഡിയോയില്‍ വളരെ വ്യക്തമാണ്.