മനോഹര്‍ പരീക്കര്‍ ഗോവ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

പനാജി : ഗോവ മുഖ്യമന്ത്രിയായി മനോഹര്‍ പരീക്കര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനിലായിരുന്നു സത്യപ്രതിജ്ഞ. നാലാം തവണയാണ് പരീക്കർ മുഖ്യമന്ത്രിയാകുന്നത്. രാജ്ഭവനിൽ നടന്ന സത്യപ്രതിജ്ഞയിൽഎട്ടു മന്ത്രിമാരും പരീക്കർക്കൊപ്പം അധികാരമേറ്റു. മുൻമുഖ്യമന്ത്രി ലക്ഷ്മികാന്ത് പർസേകർ അടക്കമുള്ളവർ ചടങ്ങിനെത്തിയിരുന്നു. അതേസമയം ജനവിധിക്കെതിരായാണ് ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചതെന്നാരോപിച്ച് രാജ്ഭവന് മുന്നില്‍ പ്രതിഷേധം നടന്നു. കേന്ദ്രപ്രതിരോധ മന്ത്രിസ്ഥാനം രാജിവെച്ചാണ് മനോഹര്‍ പരീകര്‍ ഗോവ മുഖ്യമന്ത്രിയായത്. വൈകുന്നേരം 5.20ന് രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ മൃതുല സിന്‍ഹ പരീക്കര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രാദേശിക കക്ഷികളുടെയും സ്വതന്ത്രരുടെയും പിന്തുണയോടെയാണ്. ബി.ജെ.പി സര്‍ക്കാര്‍ രൂപവത്കരിച്ചത്. മൂന്ന് എംഎല്‍എമാരുള്ള എംജിപിക്കും ജിഎഫ്‌പിക്കും രണ്ട് മന്ത്രിസ്ഥാനം വീതം നല്‍കി. രണ്ടു സ്വതന്ത്ര എംഎല്‍എമാരും പരീക്കര്‍ ക്യാബിനറ്റില്‍ അംഗമാണ്. ബിജെപി അധ്യക്ഷന്‍ അമിത് ഷാ കേന്ദ്രമന്ത്രിമാരായ നിധിന്‍ ഗഡ്കരി, വെങ്കയ്യ നായിഡു എന്നിവര്‍ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തു. മുന്‍മുഖ്യമന്ത്രി ലക്ഷ്മികാന്ത് പര്‍സേകറും ചടങ്ങിനെത്തിയിരുന്നു. മുഖ്യമന്ത്രിതന്നെ ആഭ്യന്തരവും ധനവകുപ്പും വിദ്യാഭ്യാസ വകുപ്പും കൈകാര്യം ചെയ്യുമെന്നാണ് വിവരം. 16ന് പരീക്കറിന് സഭയില്‍ ഭൂരിപക്ഷം തെളിയിക്കണം. എന്‍ജിനീയറിങ് ബിരുദം നേടിയ പരീകര്‍ 2012ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ വിജയത്തിലെത്തിച്ചിരുന്നു.