ട്രംപിന്റെ പുതുക്കിയ ആരോഗ്യനയം രണ്ടരക്കോടി അമേരിക്കക്കാര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നഷ്ടമാകും
വാഷിംഗ്‌ടണ്‍ : രണ്ടരക്കോടി അമേരിക്കക്കാര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നഷ്ടമാകുമെന്ന് റിപ്പോര്‍ട്ട്. അടുത്ത ഒമ്പത് വര്‍ഷം കൊണ്ടായിരിക്കും ഇത്രയും ആളുകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ലാതാകുക എന്നും റിപ്പോര്‍ട്ടുകള്‍ പറയന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പുതിയ ആരോഗ്യ നയംമൂലമാണ് ഇത്രയും അമേരിക്കക്കാരുടെ ജീവന് തന്നെ ഭീഷണി ഉയര്‍ന്നിരിക്കുന്നത്. ജനങ്ങള്‍ക്ക് ഏറെ സഹായകമായ ഒബാമകെയര്‍ ആരോഗ്യ പദ്ധതി നിരോധിച്ചതാണ് ഇതിനു കാരണമായി പറയുന്നത്. രാജ്യത്തിന്റെ ധനകമ്മി കുറക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഒബാമാ കെയര്‍ ട്രംപ് നിര്‍ത്തലാക്കിയത്. കുറഞ്ഞ ചെലവില്‍ ആശുപത്രികളിലും മറ്റ് അനുബന്ധ സ്ഥാപനങ്ങളിലും നല്ല ചികിത്സയും മറ്റ് സഹായവും ജനങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുന്ന ഒബാമ കെയര്‍ ഏറെ ശ്രദ്ധേയമായിരുന്നു. ഇതിനു പകരം പുതിയ ആരോഗ്യ പദ്ധതി പ്രഖ്യാപിക്കുവാന്‍ ആണ് ട്രംപ് ഭരണകൂടത്തിന്റെ തീരുമാനം. ഇന്‍ഷൂറന്‍സ് വെട്ടിക്കുറക്കുന്നത് മൂലം വരുന്ന പത്ത് വര്‍ഷത്തിനിടെ 337 ബില്ല്യണോളം വരുന്ന രാജ്യത്തിന്റെ ധന കമ്മി കുറക്കാനാവുമെന്നും ഇതുമായി ബന്ധപ്പെട്ടവര്‍ ട്രംപിനു റിപ്പോര്‍ട്ട് നല്‍കിയിരുന്നു.