മുസ്ലീം പെണ്‍കുട്ടികള്‍ പാട്ടുപാടിയാല്‍ അള്ളാഹുവിന്റെ ഉഗ്ര കോപം ക്ഷണിച്ചുവരുത്തുമെന്നു മതപണ്ഡിതര്‍
ഗുവാഹാട്ടി : മുസ്ലീം പെണ്‍കുട്ടികള്‍ പാട്ട് പാടിയാല്‍ അല്ലാഹുവിന്റെ ഉഗ്രകോപം ക്ഷണിച്ചു വരുത്തും എന്ന് മുസ്ലീം മതപണ്ഡിതര്‍. ഇത്തരത്തില്‍ വേദികളില്‍ ഗാനമേളകള്‍ അവതരിപ്പിക്കുന്ന പെണ്‍കുട്ടിക്ക് മതപുരോഹിതരുടെ ഫത്‌വ. നഹീദ് അഫ്രിന്‍ എന്ന പെണ്‍കുട്ടിയ്‌ക്കെതിരെയാണ് ആസാമിലെ 46 മതപണ്ഡിതന്മാര്‍ ചേര്‍ന്ന് ഫത് വ പുറപ്പെടുവിച്ചിട്ടുള്ളത്. 2015ല്‍ ടിവി റിയാലിറ്റി ഷോയില്‍ റണ്ണര്‍ അപ്പായ നഹീദിനെതിരെയുള്ള ഫത് വ. സംഗീതവും കച്ചേരിയും ശരിയത്തിന് വിരുദ്ധമാണെന്നും ഇവരെ പ്രോത്സാഹിപ്പിക്കുന്നത് അള്ളാഹുവിന്റെ കോപത്തിന് ഇടയാക്കുമെന്നുമാണ് പണ്ഡിതരുടെ വാദം. ഇസ്ലാമിക് സ്‌റ്റേറ്റടക്കമുള്ള തീവ്രവാദ സംഘടനകള്‍ക്കെതിരായ പാട്ടുകളുമായി അടുത്തിടെ നഹിദ് ഫര്‍വിന്‍ വേദികളിലെത്തിയിരുന്നു. ചൊവ്വാഴ്ചയാണ് ഹജോയ്,നാഗോണ്‍ ജില്ലകളില്‍ 46 പുരോഹിതന്മാരുടെ പേരുകളില്‍ ഫത്‌വയുടെ ഉള്ളടക്കം അച്ചടിച്ച് വിതരണം ചെയ്തത്. മാര്‍ച്ച് 25 ന് ഉദാലി സോണായി ബീബി കോളേജില്‍ നഹിദ് അഫ്രിന്‍ അവതരിപ്പിക്കുന്ന പരിപാടി ശരി അത്തിനെതിരാണെന്ന് ഫത്‌വയില്‍ പറയുന്നു. സംഗീതം പോലുള്ള ശരിയത്ത് വിരുദ്ധ പരിപാടികള്‍ പള്ളികള്‍ക്കും ഈദ്ഗാകള്‍ക്കും സമീപത്ത് നടക്കുന്നത് അള്ളാഹുവിന്റെ ഉഗ്ര കോപം ക്ഷണിച്ചുവരുത്തുമെന്നും പെണ്‍കുട്ടിയ്‌ക്കെതിരെ പുറത്തിറക്കിയ ഫത് വയില്‍ പറയുന്നു. ബിശ്വനാഥ് ചാരിയാലിയില്‍ താമസിക്കുന്ന നഹീദി ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. സംഗീതം ദൈവം തനിക്ക് തന്ന സമ്മാനമാണെന്ന് വിശ്വസിക്കുന്ന നഹീദി ഇത്തരം മുന്നറിയിപ്പുകള്‍ കാരണം പിന്നോട്ടില്ലെന്നും വ്യക്തമാക്കുന്നു. മാര്‍ച്ച് 25ന് നടത്താനിരിക്കുന്ന പരിപാടി ഫത് വ പുറത്തുവന്ന സാഹചര്യത്തില്‍ പിന്‍വലിക്കില്ലെന്ന് പെണ്‍കുട്ടിയുടെ അമ്മയും വ്യക്തമാക്കിയിട്ടുണ്ട്. ഫത്‌വയെ കുറിച്ച് പോലീസ് അന്വേഷിച്ച് വരികയാണെന്ന് അസം സ്‌പെഷ്യല്‍ ബ്രാഞ്ച് എഡിജി പല്ലബ് ഭട്ടാചാര്യ അറിയിച്ചു.