ഐറിഷ് യുവതി ഗോവയിലെ ബീച്ചില്‍ കൊല്ലപ്പെട്ടു
പനാജി: ബ്രിട്ടീഷ് പാസ്സ്‌പോര്‍ട്ടുള്ള ഐറിഷ് യുവതിയെ (25) ഗോവയിലെ ബീച്ചില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ പോലീസ് ഒരാളെ അറസ്റ്റ് ചെയ്തു. സൗത്ത് ഗോവയിലെ ഗ്രാമത്തില്‍ ഇവര്‍ കഴിഞ്ഞ ദിവസം ഹോളി ആഘോഷിച്ചിരുന്നതായി റിപോര്‍ട്ടുണ്ട്.
തുടര്‍ന്ന് ബുധനാഴ്ച രാവിലെ ബീച്ചില്‍ പൂര്‍ണ നഗ്‌നയായി മരിച്ചനിലയില്‍ കാണപ്പെടുകയായിരുന്നു.
വികാസ് ഭഗത് എന്നയാളാണ് ആണ് അറസ്റ്റിലായിരിക്കുന്നത്. യുവതിയുടെ തലയ്ക്കും മുഖത്തുമാണ് പരിക്കേറ്റിരിക്കുന്നത്. നോര്‍ത്ത് ഗോവയിലാണ് യുവതി താമസിച്ചിരുന്നത്. സുഹൃത്തുമൊത്ത് കഴിഞ്ഞ ദിവസം ഹോളി ആഘോഷിക്കാന്‍ സൗത്ത് ഗോവയില്‍ എത്തിയതെന്നാണ് വിവരം.