കുടിയേറ്റ വിസാ നിരോധനം ; ട്രംപിന്റെ പുതിയ നിയമത്തിനും കോടതിയുടെ വിലക്ക്
വാഷിങ്ടണ്‍ : ആറ് മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് വിസാ നിരോധനം ഏര്‍പ്പെടുത്താനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ പുതിയ യാത്രാനിരോധന നിയമത്തിനും ഫെഡറല്‍ കോടതിയുടെ വിലക്ക്. ഹവായ് ഫെഡറല്‍ കോടതിയാണ് ട്രംപിന്റെ പുതിയ വിസാനിയമത്തിനെയും മരവിപ്പിച്ചത്. പുതിയ നിയമം വ്യാഴാഴ്ച അര്‍ധരാത്രി മുതല്‍ നടപ്പില്‍ വരുത്താനായിരുന്നു ട്രംപിന്റെ തീരുമാനം.എന്നാല്‍ നിയമം നടപ്പിലാക്കുന്നതിന് തൊട്ടുമുമ്പ് നിയമം മരവിപ്പിച്ച ഫെഡറല്‍ കോടതി ഉത്തരവിറക്കിയത് ട്രംപിന് കനത്ത തിരിച്ചടിയായി. ആറ് മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്‍മാരെ 90 ദിവസത്തേക്കും അഭയാര്‍ഥികളെ 120 ദിവസത്തേക്കും വിലക്കുന്ന നിയമമാണ് നടപ്പാക്കാന്‍ തീരുമാനിച്ചിരുന്നത്. ഇതു സംബന്ധിച്ച് നേരത്തെ ട്രംപ് ഇറക്കിയിരുന്ന ഉത്തരവ്സീ റ്റില്‍ ജഡ്ജ്സ്റ്റേ ചെയ്തിരുന്നു. തുടര്‍ന്നാണ് പുതിയ നിയമം ഏര്‍പ്പെടുത്താത്തിയത്. എന്നാല്‍ ജഡ്ജിയുടെ തീരുമാനം ജുഡീഷ്യല്‍ അധികാരപരിധിയുടെ ലംഘനമാണെന്നാണ് ട്രംപിന്റെ പ്രതികരണം. ദേശീയ സുരക്ഷക്ക് വേണ്ടിയാണ് യാത്രാ വിലക്ക് ഏര്‍പ്പെടുത്തുന്നത് എന്ന സര്‍ക്കാര്‍ വാദത്തെ ചോദ്യം ചെയ്താണ്ഹ വായ് ഫെഡറല്‍ ജഡ്ജ് ഡെറിക് വാറ്റ്സണ്‍ നിയമം മരവിപ്പിച്ചത്.