വോകിംഗ് കാരുണ്യയുടെ അന്‍പത്തി ആറാമത് സഹായമായ നല്പതിഒന്നായിരം രൂപ സ്‌നേഹഭവന് കൈമാറി


തൃശ്ശൂര്‍: വോകിംഗ് കാരുണ്യയ്ക്കുവേണ്ടി സിസ്റ്റര്‍ എല്‍സമ്മ വലിയവീട്ടില്‍ നല്ല്പ്പതിഒന്നയിരം രൂപായുടെ ചെക്ക് ഫാദര്‍ ജിക്‌സന് കൈമാറി. തൃശ്ശൂര്‍ ജില്ലയില്‍ കുട്ടല പഞ്ചായത്തില്‍ സ്തിഥി ചെയ്യുന്ന ഫാദര്‍ ജിക്‌സന്റെ നേതൃത്തത്തിലുള്ള സ്‌നേഹഭവന്‍ ഇന്ന് നിരവധി വൃദ്ധര്‍ക്കും അനാഥര്‍ക്കും ആശ്രയ കേന്ദ്രമാണ്. അന്പതില്‍പ്പരം അന്തേവാസികള്‍ ഇന്ന് സ്‌നേഹഭവന്റെ തണലിലാണ് ജീവിതം തള്ളിനീക്കുന്നത്. ഏകദേശം ഒരുമാസക്കാലം മുന്‌പോട്ടുപോകണമെങ്കില്‍ ഭക്ഷണത്തിന് മാത്രമായി മുപ്പതിനായിരതില്പരം രൂപ ചിലവുവരുമെന്നാണ് ഫാദര്‍ ജിക്‌സനില്‍ നിന്നും അറിയാന്‍ കഴിഞ്ഞത്.

സ്‌നേഹഭവനിലെ അന്തേവാസികളില്‍ ബഹുഭൂരിപക്ഷവും പലവിധ അസുഖങ്ങളാല്‍ വലയുന്നവരുംമാണ്. മരുന്നിനായി ഓരോ മാസവും നല്ലൊരു തുക ചിലവാക്കേണ്ടി വരുന്നുണ്ട്. പഞ്ചായത്തില്‍ നിന്നോ സര്‍ക്കരില്‍നിന്നോ യാധോരുവിധ സഹായവും ലഭിക്കുന്നില്ല. നാട്ടുക്കരുടെയും മറ്റു നല്ലവരായ സുഹൃത്തുക്കളുടെയും സഹായത്താലാണ് സ്‌നേഹഭവന്‍ ഓരോദിവസവും മുന്‍പോട്ടു തള്ളിനീക്കുന്നത്.

പ്രിയമുള്ളവരേ ഈ വൃദ്ധരിലും അനാധരിലും നമുക്ക് പ്രിയപ്പെട്ടവരുടെ മുഖം ദര്ശിച്ചുകൊണ്ട് ഇവര്‍ക്കൊരു കൈതങ്ങകാന്‍ സാധിച്ചാല്‍ നമ്മുടെ ജീവിതത്തിലെ ഏറ്റവുംവലിയ ഒരു പുണ്ണ്യപ്രേവര്ത്തിയയിരിക്കും. സ്‌നേഹഭവനിലെ അന്തേവാസികളുടെ കഷ്ടതകള്‍ അറിഞ്ഞ വോകിംഗ് കാരുണ്യ അന്‍പത്തി ആറാമത് സഹായം സ്‌നേഹഭവന് നകാന്‍ തീരുമാനിക്കുകയായിരുന്നു. ഇ അവസരത്തില്‍ സ്‌നേഹഭവനെ സഹായിക്കുവാന്‍ വോകിംഗ് കാരുന്യയോടൊപ്പം നിന്ന എല്ലാ നല്ലവരായ സുഹൃത്തുക്കള്‍ക്കും നന്ദി അറിയിക്കുന്നു.

കുടുതല്‍ വിവരങ്ങള്‍ക്ക്
Jain Joseph:07809702654
saju joseph :07507361048
Boban Sebastian:07846165720