എന്താണ് ഇറ്റലിയിലെ ഫ്‌ളുസ്സി വിസ: ആറ് മാസത്തേയ്ക്ക് നല്കുന്ന വിസ ആയുഷ്‌കാലത്തേയ്ക്ക് എന്ന് തെറ്റുധരിപ്പിച്ച് കച്ചവടം

പ്രത്യേക ലേഖകന്‍

മിലാന്‍: മുമ്പും ഫ്‌ളുസ്സി വിസയുടെ നിജസ്ഥിതി അറിയിച്ചു മലയാളി വിഷന്‍ വാര്‍ത്തകള്‍ നല്കിയിട്ടുണ്ട്. എന്നിരുന്നാലും ഈ മേഖലയില്‍ വീണ്ടും കള്ളനാണയങ്ങള്‍ പെരുകകയാണ്. ഫ്‌ളുസി വിസയുടെ പേരില്‍ ഇറ്റലിയില്‍ എത്തിയാല്‍ പിന്നീട് വിസ നീട്ടി ലഭിക്കുമെന്നും, വന്‍തുക സാലറി ആയി ലഭിക്കുമെന്നും, ആയുഷ്‌കാലത്തേയ്ക്ക് ഫ്‌ളുസി മാറ്റിയെടുക്കാമെന്നുമൊക്കെ പറഞ്ഞു ഏജന്റുമാര്‍ ലക്ഷ കണക്കിന് രൂപയാണ് സാധാരണക്കാരില്‍ നിന്നും തട്ടിയെടുക്കുന്നത്.

ഇറ്റലി ലക്ഷ്യമാക്കി നിരവധി പേരാണ് ഇത്തത്തില്‍ ഇതിനോടകം കബളിക്കപ്പെട്ടിരുക്കുന്നത്. പലരും വിസ പുതുക്കാന്‍ കഴിയാതെ അധികാരികള്‍ അറിയാതെ പല സ്ഥലങ്ങളിലും തങ്ങി, വര്‍ഷങ്ങളായി നാട്ടിലോട്ട് പോലും പോകാന്‍ കഴിയാത്ത കേസുകള്‍ നിരവധിയാണ്. വസ്തുക്കള്‍ മനസിലാക്കി ജാഗ്രത പാലിച്ചാല്‍ സ്വസ്ഥതയും പണവും നഷ്ടപ്പെടാതെ നോക്കാം. വിദേശ ജോലി സ്വപ്നം കാണുന്ന മലയാളി നിജസ്ഥിതി മനസിലാക്കാനോ മറ്റു രാജ്യങ്ങളുടെ കുടിയേറ്റനിയമങ്ങള്‍ അറിയാനോ ശ്രമിക്കുന്നില്ല എന്നത് ദൗര്‍ഭാഗ്യകരമായി തുടരുന്ന അവസരത്തിലാണ് വീണ്ടും ഫ്‌ളുസി ചര്‍ച്ചാവിഷയമാകുന്നത്.

ഫ്‌ളുസ്സി വിസയുടെ നിജസ്ഥിതി മനസിലാക്കുക എന്നതാണ് ഒരു വ്യക്തിയ്ക്ക് വഞ്ചിക്കപ്പെടാതിരിക്കാനുള്ള ഏകമാര്‍ഗം. വര്‍ഷങ്ങളായി തൊഴിലാളികളുടെ അഭാവം പരിഹരിക്കാന്‍ ഇറ്റലി നടപ്പിലാക്കി വരുന്ന വിസ സമ്പ്രദായമാണിത്. ഇറ്റലിയിലെ വിവിധ ഭാഗങ്ങളില്‍ കാര്‍ഷിക ആവശ്യങ്ങള്‍ക്കായി തൊഴിലാളികളെ കൊണ്ടുവരുന്നതിന് വേണ്ടി ‘ഒരു നിശ്ചിത സമയത്തേയ്ക്ക് മാത്രമായി’ നല്കുന്ന സീസണല്‍ വിസയാണ് ഇത്. സാധാരണയായി 6 മാസമാണ് വിസ കാലാവധി. ചില കേസുകളില്‍ 9 മാസവും അല്പം കൂടുതല്‍ സമയവും അനുവദിക്കും. അത് ചില പ്രത്യേക സാഹചര്യങ്ങളില്‍ മാത്രമാണ്. എന്നാല്‍ ഈ വിസയില്‍ എത്തുന്നവര്‍ അത് വീണ്ടും പുതുക്കി രാജ്യത്ത് തുടരാന്‍ നിയമം അനുശാസിക്കുന്നില്ല. അതേസമയം സ്ഥിരമായി ഫ്‌ളുസി വിസയില്‍ ഇറ്റലിയില്‍ എത്തുന്നവര്‍ക്ക് ചില ആനുകൂല്യങ്ങളും ഇല്ലാതില്ല.

ഇറ്റലി ആദ്യമായി ഇറക്കിയ ഒരു വലിയ സംഭവം അല്ല ഈ വിസ. വര്‍ഷങ്ങളായി തൊഴിലാളികളുടെ അഭാവം പരിഹരിക്കാന്‍ രാജ്യം നടപ്പിലാക്കി വരുന്ന വിസ സമ്പ്രദായമാണിത്. അടുത്ത വര്‍ഷത്തേയ്ക്കുള്ള ആവശ്യം മനസിലാക്കി, രാജ്യം പുതിയ വിസ അപേക്ഷകള്‍ ഇപ്പോള്‍ സ്വീകരിക്കുന്നു. ഈ വര്‍ഷവും ഇത് തുടരുന്നു. വ്യക്തമായ രേഖകളുടെയും, മാനദന്ധങ്ങളുടെയും അടിസ്ഥാനത്തിലാണ് വിസ അനുവദിക്കുന്നത്. എന്നാല്‍ ഒരു സ്വാകാര്യ സ്ഥാപനത്തെയോ, വ്യകതികളെയോ, സംഘടനകളെയോ ഈ കാര്യത്തിനായി ഇറ്റലി സര്‍ക്കാര്‍ നിയോഗിച്ചിട്ടില്ല. വെറും നിസാരമായ ഫീസാണ് ഈ വിസയ്ക്ക് രാജ്യം ഇടാക്കുന്നത്. തൊഴില്‍ ദാതാവും, തൊഴില്‍ മന്ത്രാലയവും, തൊഴിലാളി യുണിയനുമൊക്കെ ബന്ധപ്പെട്ട മേഖല ആയതുകൊണ്ട് സര്‍ക്കാര്‍ കൃത്യമായ വാര്‍ത്തക്കുറിപ്പിലൂടെയും സര്‍ക്കുലറിലൂടെയും വിസ വിവരങ്ങള്‍ മുന്‍ കൂട്ടി അറിയച്ചട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ ചുവടെ നല്‍കിയിരിക്കുന്ന സര്‍ക്കാരിന്റെ വെബ്‌സൈറ്റില്‍ നിന്നും ലഭിക്കും: Decreto Flussi 2017

ഈ വിഷയത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ ഇറ്റലിയില്‍ പ്രചരിക്കുന്ന ഒരു സന്ദേശം ചുവടെ:
നമസ്‌കാരം. Flussi 2017 ഇന്ന് ഇറങ്ങി നാളെമുതല്‍ പേപ്പര്‍ വക്കാം കാശു എടുത്തോ. സങ്കടിപ്പിച്ചോ. ഓടിക്കോ ചാടിക്കോ എന്നൊക്കെ ചര്‍ച്ചകളും ആഹ്വാനങ്ങളും അക്ക്രോശങ്ങള്‍ ഉടനടി നമ്മുടെ മലയാളി ഗ്രുപ്പുകളില്‍ എത്തും. ഒരു നിമിഷം ശ്രദ്ധിക്കുക.
സീസണല്‍ ജോലിക്കാര്‍ക്കുള്ള Nulla osta. മുന്‍കാലങ്ങളില്‍ സീസണല്‍ ജോലിക്കു വന്നു ഇപ്പോഴും റെഗുലര്‍ ആയി ഇവിടെ സീസണല്‍ ജോലി ചെയ്യുന്നവര്‍ക്കും നിലവില്‍ പഠന വിസയില്‍ യൂണിവേഴ്‌സിറ്റിയുടെ അനുവാദത്തോടെ നില്‍ക്കുന്നവര്‍ക്കും റെഗുലര്‍ വര്‍ക്ക് വിസയിലേക്കു മാറ്റുവാനും വേണ്ടിയാണ് ഈ flussi 2017.
Nulla osta ശരിയാക്കി തരാം എന്ന് പറഞ്ഞു പല സാഹചര്യങ്ങളില്‍ നിന്ന് ഓഫര്‍ വന്നേയ്ക്കാം. 100 യൂറോ അഡ്വാന്‍സ്. Ricevuta കിട്ടുമ്പോള്‍ അടുത്ത 100 പിന്നെ nulla osta തരുമ്പോള്‍ ബാക്കി 1500, ഇങ്ങനെഒക്കേ കേള്‍ക്കുന്നുണ്ട്. ശ്രദ്ധിക്കുക. കാരണം ഒരു അപ്ലിക്കേഷന്‍ തയ്യാറാക്കിബായച്ചു അതിന്റെ ricevuta ഉണ്ടാക്കി എടുക്കുന്നതിനു വെറും 16യൂറോയുടെ ബില്ല് മാത്രമേ ആവശ്യമുള്ളു. അപ്പോള്‍ നല്ല osta വന്നാലും വന്നില്ലെങ്കിലും 16 യൂറോ മുടക്കി 200യൂറോ പറ്റിച്ചെടുക്കുക.
സുഹൃത്തുക്കളെ, കൃത്യമായി ശരിയായ സ്‌പോണ്‍സര്‍ ഉണ്ടെങ്കില്‍ മാത്രം അല്ലെങ്കില്‍ ഉറപ്പു തരുന്ന ഇടനിലക്കാര്‍ വഴി മാത്രം പണം കൈകാര്യം ചെയ്യുക. പണ്ട് ഇതുപോലെ പണം കൊടുത്ത ധാരാളം പേര്‍ക്ക് അബദ്ധം പറ്റിയിട്ടുണ്ട് ശ്രദ്ധിക്കുക. Keep Updated!