മോഹന്‍ലാലിനെ ബിജെപിയില്‍ ചേര്‍ക്കാന്‍ കച്ചകെട്ടി ആർഎസ്എസ് നേതൃത്വം ; നല്‍കുന്നത് മുഖ്യമന്ത്രി കസേര

കൊച്ചി:   ചില ഓണ്‍ലൈന്‍ മീഡിയകളാണ് മലയാളികളുടെ പ്രിയതാരം  മോഹന്‍ലാലിനെ ബിജെപിയില്‍ ചേര്‍ക്കാന്‍  ആർഎസ്എസ് നേതൃത്വം  ശ്രമിക്കുന്നു എന്ന രീതിയില്‍ വാര്‍ത്തകള്‍ നല്‍കിയിരിക്കുന്നത്. അടുത്ത നിയമസഭാ ഇലക്ഷന്  കേരളത്തിൽ ഭരണം പിടിക്കുന്നതിന്റെ ഭാഗമായാണ്  മോഹൻലാലിനെ ബിജെപിയിലേയ്‌ക്കെത്തിക്കാൻ ആർഎസ്എസ് നേതൃത്വം ഇടപെടുന്നത് എന്ന് പറയപ്പെടുന്നു. ഇതിന്റെ ഭാഗമായി ആർഎസ്എസ് നേതൃത്വത്തിന്റെ നിർദേശാനുസരണം ബിജെപി സംസ്ഥാന സെക്രട്ടറി കെ.സുരേന്ദ്രൻ കഴിഞ്ഞ ദിവസം മോഹൻലാലുമായി ചർച്ച നടത്തി എന്നും . ആർഎസ്എസ് കേന്ദ്ര നേതൃത്വം ഇടപെട്ട് മോഹൻലാലിനു വേണ്ട സൗകര്യങ്ങളും സ്ഥാനങ്ങളും ബിജെപി സംസ്ഥാന നേതൃത്വത്തിൽ ഉറപ്പു നൽകിയിട്ടുണ്ട് എന്നും . ആവശ്യമെങ്കിൽ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനാർഥിയായി തന്നെ മോഹൻലാലിനെ അവതരിപ്പിക്കുന്നതിനാണ് നീക്കമെന്നും വാര്‍ത്തകള്‍ പറയുന്നു. ഇതിന്റെ ആദ്യ ഘട്ട ചർച്ചകളുടെ ഭാഗമായി ഏപ്രിൽ ആദ്യം മോഹൻലാൽ ഡൽഹിയിൽ എത്തി ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുമായും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചർച്ച നടത്തും. സംവിധായൻ മേജർ രവിയും അദ്ദേഹത്തിനൊപ്പമുണ്ടാകുമെന്ന സൂചനയും ലഭിച്ചിട്ടുണ്ട്.  അതേസമയം വിഷയത്തില്‍ ലാല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ നിയമസഭാ ഇലക്ഷന്‍ സമയം മോഹന്‍ലാല്‍ ബിജെപിയില്‍ ചേര്‍ന്നു എന്ന രീതിയില്‍ വ്യാജ പോസ്റ്റുകള്‍ ധാരാളമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ അതൊക്കെ സത്യമല്ല എന്ന രീതിയില്‍ മോഹന്‍ലാല്‍ തന്നെ തന്‍റെ നയം വ്യക്തമാക്കിയിരുന്നു.