താജ്മഹലിന് ഭീഷണി ഉയര്‍ന്നതിന് പിന്നാലെ ആഗ്രയില്‍ ഇരട്ടസ്ഫോടനം

ആഗ്ര: ഭീകര സംഘടനയായ ഐ സില്‍ നിന്നുള്ള ഭീഷണിയെ തുടര്‍ന്ന് താജ്മഹലിന്റെ സുരക്ഷ വര്‍ദ്ധിപ്പിച്ചതിന് പിന്നാലെ ആഗ്രയില്‍ രണ്ടിടത്ത് സ്‌ഫോടനങ്ങള്‍ നടന്നു. ആഗ്ര  കണ്ടോന്റ്മെന്റ്റ്  റെയില്‍വേസ്റ്റേഷന് സമീപമാണ് ഇരട്ടസ്ഫോടനം നടന്നത്. ശക്തി കുറഞ്ഞസ്ഫോടനമായതിനാല്‍ ആര്‍ക്കും പരിക്കില്ലെന്നാണ് പ്രാഥമിക വിവരം. ആദ്യ സ്ഫോടനം മാലിന്യ നിക്ഷേപ കേന്ദ്രത്തിലും രണ്ടാമത്തെത് റെയില്‍വേസ്റ്റേഷന് സമീപത്തെ വീട്ടിലെ ടെറസിലുമാണ് ഉണ്ടായത്. ഐ എസ്   ഭീകരില്‍ നിന്ന്  താജ്മഹലിന് ഭീഷണി ഉള്ളതായി മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതിനു പിന്നാലെയാണ് സ്ഫോടനം ഭീഷണിയെ തുടര്‍ന്ന് താജ്മഹലിന്റെ സുരക്ഷ ശക്തമാക്കിയിരുന്നു. ഒരു വെബ്സൈറ്റിലാണ് ഭീഷണിയെന്നു തോന്നിക്കുന്ന തരത്തിലുള്ള ചിത്രങ്ങള്‍ പോസ്റ്റ്‌ ചെയ്തിരുന്നത്.പുതിയ ലക്ഷ്യം എന്ന പേരില്‍ എഴുതിയ പോസ്റ്റില്‍ താജ്മഹലിനു മുന്‍പില്‍ കയ്യില്‍ ആയുധവുമായി ഒരാള്‍ നില്‍ക്കുന്ന ചിത്രമാണ് വെബ്സൈറ്റ് പോസ്റ്റ്‌ ചെയ്തിരുന്നത്.പോലീസും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തുകയാണ്. റെയില്‍വെ ട്രാക്കിന് സമീപത്ത് നിന്ന് ഭീഷണി കത്ത് കണ്ടെത്തിയിട്ടുണ്ട്.