കാര്‍ മരത്തിലിടിച്ചു കത്തി അന്താരാഷ്ട്ര റേസിംഗ് താരവും ഭാര്യയും മരിച്ചു (വീഡിയോ)
ചെന്നൈ : അന്താരാഷ്ട്ര കാർ റേസർ അശ്വിൻ സുന്ദറും ഭാര്യ നിവേദിതയും വാഹനാപകടത്തിൽ മരിച്ചു. ഇരുവരും സഞ്ചരിച്ചിരുന്ന ബി.എം.ഡബ്യു കാർ മരത്തിലിടിച്ചു കത്തുകയായിരുന്നു. ചെന്നൈയിലെ മറീന ബീച്ചിന് സമീപം പട്ടണപ്പാക്കത്ത് വച്ച് പുലര്‍ച്ചെ 3.30 ഓടെയായിരുന്നു സംഭവം. അമിതവേഗതയിലായിരുന്നു വാഹനമെന്ന് പോലീസ് പറഞ്ഞു. അമിത വേഗതയാണ് അപകടത്തിനിടയാക്കിയത്. 32കാരനായ അശ്വിൻ എഫ്4 വിഭാഗത്തിൽ 2012-13 വർഷത്തിലെ ദേശീയ ജേതാവാണ്. ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തിയെങ്കിലും ഇവരെ രക്ഷിക്കാൻ സാധിച്ചില്ലെന്ന് പൊലീസ് പറഞ്ഞു. ചെന്നൈ ലീലാപാലസിലേക്കുള്ള മടക്കയാത്രയിലാണ് ദുരന്തം. കാര്‍ അപകടത്തില്‍ പെട്ട് കത്തുന്ന സമയത്ത് സ്ഥലത്തെത്തിയ ഒരാള്‍ ദൃശ്യങ്ങള്‍ ഫെയ്സ്ബുക്ക് ലൈവിടുകയും ഈ ദൃശ്യങ്ങളില്‍ ഓടിക്കൂടിയവരില്‍ ചിലര്‍ രക്ഷപെടുത്താന്‍ ശ്രമിക്കുന്നതും എന്നാല്‍ അതിന് മുന്നെ വന്‍ ശബ്ദത്തോടെ കാര്‍ തീപിടിച്ച് കത്തിയമരുന്നതും കാണാം.