മക്കളെ എഞ്ചിനിയറിംഗ് പഠിപ്പിക്കാന്‍ വിടുന്ന മാതാപിതാക്കള്‍ ഇതൊന്നു കാണുക ; രാജ്യത്തെ എഞ്ചിനീയര്‍മാരില്‍ 60 ശതമാനവും തൊഴില്‍രഹിര്‍
കൊച്ചി : സ്വന്തം മക്കളെ ഡോക്ട്ടര്‍ ആക്കണം അല്ലെങ്കില്‍ എഞ്ചിനിയര്‍ ആക്കണം എന്ന ആഗ്രഹമുള്ളവരാണ് ഇക്കാലത്തെ മാതാപിതാക്കളില്‍ ഭൂരിപക്ഷവും. അതുകൊണ്ടുതന്നെ എത്ര കാശ് ചിലവായാലും മക്കളെ ഇത് പഠിക്കാന്‍ വീട്ടുകാര്‍ പറഞ്ഞു വിടുകതന്നെ ചെയ്യും. ജനങ്ങളുടെ ആവശ്യം കൂടിയത് കൊണ്ടാകാം വഴിവക്കില്‍ തട്ടുകള്‍ ഉള്ളത് പോലെയാണ് നമ്മുടെ നാട്ടില്‍ എഞ്ചിനിയറിംഗ് കോളേജുകള്‍ ഉള്ളത്.എന്നാല്‍ ഇവിടങ്ങളില്‍ പഠിച്ചിറങ്ങുന്ന എത്രപേര്‍ക്ക് ഭാവിയില്‍ പഠിച്ച തൊഴില്‍ തന്നെ ചെയ്തു ജീവിക്കുവാന്‍ സാധിക്കുന്നു എന്ന കാര്യം സംശയമാണ്. എന്നാല്‍ ഇക്കാര്യത്തില്‍ ഞെട്ടിപ്പിക്കുന്ന ഒരു റിപ്പോര്‍ട്ട് ആണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. രാജ്യത്ത് വിവിധ സാങ്കേതിക സ്ഥാപനങ്ങളില്‍ നിന്നായി വര്‍ഷം തോറും പഠിച്ചിറങ്ങുന്ന എട്ട് ലക്ഷം എഞ്ചിനീയറിങ് ബിരുദധാരികളില്‍ 60 ശതമാനത്തിലധികവും തൊഴില്‍രഹിര്‍ എന്ന് എഐസിടിഇയുടെ റിപ്പോര്‍ട്ട്. സാങ്കേതിക കോളജുകളിലെ പഠനനിലവാരവും ചോദ്യംചെയ്യുന്നത് കൂടിയാണ് ഈ ഞെട്ടിക്കുന്ന കണക്ക്. ഇത്രയും തൊഴില്‍രഹിതരെ സൃഷ് ടിക്കുന്ന സംവിധാനമായി എഞ്ചിനീയറിങ് പഠനം മാറിയ സാഹചര്യത്തില്‍ സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് സമഗ്രമായ പൊളിച്ചെഴുത്തിന് ഒരുങ്ങുകയാണ് കേന്ദ്ര മാനവശേഷി വികസന മന്ത്രാലയം. ഇതിന്റെ ആദ്യപടിയായി അടുത്ത വര്‍ഷം ജനുവരി മുതല്‍ ഇപ്പോള്‍ നിലവിലുള്ള ഒറ്റ പ്രവേശനപരീക്ഷ സമ്പ്രദായം നിര്‍ത്തിലാക്കും. കോളജുകളുടെ അംഗീകാരത്തിന് അധ്യാപകരുടെ വാര്‍ഷിക പരിശീലന പരിപാടി, പുതിയ വിദ്യാര്‍ഥികള്‍ക്കുള്ള പ്രാരംഭപരിശീലനപരിപാടി എന്നിവ നിര്‍ബന്ധമാക്കും. മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷയുടെ മാതൃകയില്‍ എഞ്ചിനീയറിങ് പ്രവേശനത്തിന് നാഷണല്‍ ടെസ്റ്റിങ് സര്‍വീസ്(എന്‍ടിഎസ്) നടത്തുന്ന നീറ്റി പരീക്ഷ 2018 മുതല്‍ നടത്തും.