കഞ്ചാവിന് അടിമയായി സ്വന്തം മകളെ നിരന്തരം പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍
എരുമേലി : മയക്കുമരുന്നിന് അടിമപ്പെട്ട് സ്വന്തം മകളെ ലൈംഗികമായി പീഡിപ്പിച്ച അച്ഛന്‍ അറസ്റ്റില്‍. ഒമ്പത് വയസുകാരിയായ മകളെ കഞ്ചാവ് ലഹരിയിലാണ് ഇയാള്‍ പീഡനത്തിനിരയാക്കിയത്. വീട്ടില്‍ ആരും ഇല്ലാത്ത സമയമാണ് ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചിരുന്നത്. എന്നാല്‍ കുട്ടി വിവരം അമ്മയോട് പറഞ്ഞുവെങ്കിലും അമ്മ സംഭവം ആരോടും പറയാതെ മറച്ചുവെച്ചു. എന്നാല്‍ വീണ്ടും വീണ്ടും പീഡനശ്രമങ്ങള്‍ ഉണ്ടായതോടെ അമ്മ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരം അറിയിക്കുകയായിരുന്നു. ഇയാളെ തടയുവാന്‍ ശ്രമിച്ച അമ്മയ്ക്ക് മര്‍ദനവും ഏറ്റിരുന്നു. തുടര്‍ന്ന പീഡന വിവരം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പോലീസിനെ അറിയിക്കുകയും കുട്ടിയുടെ അച്ഛനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.