മലപ്പുറം ഉപതെരഞ്ഞെടുപ്പ് ; അഡ്വ.എം.ബി ഫൈസൽ ഇടത് സഥാനാർഥി
മലപ്പുറം : മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ അഡ്വ. എം.ബി. ഫൈസല്‍ ഇടതു സ്ഥാനാര്‍ത്ഥിയാകും. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് വാർത്താസമ്മേളനത്തിൽ ഫൈസലിന്‍റെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്. ജില്ലാ കമ്മിറ്റി നിർദേശിച്ച പേര് സംസ്ഥാന കമ്മിറ്റി അംഗീകരിക്കുകയായിരുന്നുവെന്ന് കോടിയേരി പറഞ്ഞു. ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്‍റും ചങ്ങരംകുളം ഡിവിഷനിൽ നിന്നുള്ള ജില്ലാപഞ്ചായത്ത് അംഗവുമാണ് എം.ബി. ഫൈസൽ. വട്ടംകുളം സ്വദേശിയായ ഇദ്ദേഹം തിരൂരിൽ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുകയാണ്. ലീഗിന്‍റെ കുത്തക സീറ്റായിരുന്ന ചങ്ങരംകുളം ഡിവിഷൻ അട്ടിമറി വിജയത്തിലൂടെയാണ് കഴിഞ്ഞ തവണ ഫൈസൽ സ്വന്തമാക്കിയത്. അപ്രതീക്ഷിതമായി ലഭിച്ച സ്ഥാനാർഥിത്വം മികച്ച രീതിയിൽ ഉപയോഗിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും എതിർ സ്ഥാനാർഥിയുടെ ഭൂരിപക്ഷത്തെ ഭയക്കുന്നില്ലെന്നും ഫൈസൽ മാധ്യമങ്ങളോട് പ്രതികരിച്ചു.
സിപിഎം സ്ഥാനാര്‍ത്ഥിയെക്കൂടി പ്രഖ്യാപിച്ചതോടെ മലപ്പുറത്തെ തിരഞ്ഞെടുപ്പ് ചിത്രം പൂര്‍ണമായി. ജില്ലാ കമ്മറ്റി ഏകകണ്‌ഠേനയായാണ് ഫഐസലിനെ തിരഞ്ഞെടുത്തത്. എന്നാല്‍ നേരത്തെ ടി.കെ. ഹംസയുടെ പേര് മുന്നോട്ട് വച്ചിരുന്നു. എന്നാല്‍ സംസ്ഥാന കമ്മിറ്റി യുവതലമുറയിലെ ഒരാളെ നിര്‍ത്തണമെന്ന് നിര്‍ദ്ദേശിക്കുകയായിരുന്നു. മങ്കടയിലെ സിപിഎം സ്ഥാനാര്‍ത്ഥിയായിരുന്ന ടി.പി.റഷീദലി, ടി.കെ. ഹംസ എന്നിവരുടെ പേര് കൂടി ഉയര്‍ന്ന സാഹചര്യത്തില്‍ കോടിയേരിയുടെ നിര്‍ദ്ദേശപ്രകാരം ജില്ലാകമ്മറ്റി കൂടി എം.ബി. ഫൈസലിനെ നിശ്ചയിക്കുകയായിരുന്നു. അതേസമയം പി.കെ. കുഞ്ഞാലിക്കുടിയെപ്പോലുള്ള മുതിര്‍ന്ന നേതാവിനെ നേരിടാന്‍ കുറഞ്ഞ പ്രവര്‍ത്തന പരിചയം ഉള്ള ഫൈസലിനെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ പാര്‍ട്ടിയെ ചില നേതാക്കള്‍ക്ക് എതിര്‍പ്പുള്ളതായും സൂചനയുണ്ട്.