യുപിക്ക് പിന്നാലെ ബംഗാളും കേരളവും പിടിക്കാന്‍ തയ്യാറായി ആര് എസ് എസ്
യു പി പിടിച്ചതിന് പിന്നാലെ കേരളവും ബംഗാളും വരുതിയില്‍ വരുത്തുവാന്‍ തയ്യാറായി ആര് എസ് എസ് , ബിജെപി നേത്രുത്വം. ബംഗാളില്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റും കേരളത്തില്‍ ഒരു സീറ്റുമായി അക്കൗണ്ട് തുറക്കാനും ബിജെപിക്ക് കഴിഞ്ഞിരുന്നു. ഈയാഴ്ച കോയമ്പത്തൂരില്‍ ചേരുന്ന ആര്‍എസ്എസ് ഭാരവാഹികളുടെ അഖിലഭാരതീയ പ്രതിനിധി സഭ കേരളവും ബംഗാളും പിടിക്കാനുള്ള കര്‍മ്മ പദ്ധതി തയാറാക്കുമെന്നാണ് അറിയുന്നത്. എന്നാല്‍ കേരളത്തെ അപേക്ഷിച്ച് പശ്ചിമ ബംഗാളിനാണ് മുന്‍ഗണന നല്‍കുന്നതെന്നും ആര്.എസ്.എസ് നേതൃത്വം വ്യക്തമാക്കി. ഭൂരിപക്ഷസമുദായങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ തൃണമൂല്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ആര്‍എസ്എസ് കുറ്റപ്പെടുത്തുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഈ രണ്ട് സംസ്ഥാനങ്ങളിലും ബിജെപിയുടെ പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചത് ആര്‍എസ്എസ്സായിരുന്നു. കൂടാതെ ബംഗാളില്‍ സാധാരണ ജനങ്ങള്‍ ആക്രമിക്കപ്പെടുമ്പോള്‍ കേരളത്തില്‍ ആര്‍എസ്എസിനെതിരെയാണ് തുടര്‍ച്ചയായി ആക്രമണം നടക്കുന്നതെന്നും അവര്‍ കുറ്റപ്പെടുത്തുന്നു.