സൗദിയില്‍ പൊതുമാപ്പ്: മാര്‍ച്ച് 29 മുതല്‍ നിയമ വിരുദ്ധരില്ലാത്ത രാജ്യം കാമ്പയിന്‍ പ്രഖ്യാപിച്ചു
റിയാദ്: കിരീടവകാശിയും ആഭ്യന്തര മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ നാഇഫ് സൌദി അറേബ്യയില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു. നിമയ ലംഘരില്ലാത്ത രാജ്യം എന്ന തലക്കെട്ടിലാണ് മൂന്ന് മാസത്തെ കാമ്പയിന്‍ തുടങ്ങുന്നത്. തൊഴില്‍, ഇഖാമ (താമസ രേഖ) നിയമ ലംഘകര്‍, അതിര്‍ത്തി നിയമം ലംഘിച്ചവര്‍, ഹുറൂബ് ആക്കപ്പെട്ടവര്‍ (ഹുറൂബ് – തൊഴിലാളി ഒളിച്ചോടി എന്ന് സ്‌പോണ്‍സര്‍ സ്റ്റാറ്റസ് നല്‍കിയ വ്യക്തി) ഹജ്ജ് ഉംറ വിസ കാലാവധി കഴിഞ്ഞവര്‍, സന്ദര്‍ശന വിസ കാലാവധി അവസാനിച്ചവര്‍, വിസ നമ്പറില്ലാത്തവര്‍ എന്നിവര്‍ക്ക് പൊതുമാപ്പ് എന്ന സേവനം ഉപയോഗപ്പെടുത്താം. ഇങ്ങനെയുള്ളവര്‍ക്കു പിഴ, ശിക്ഷ, തടവ് ഇല്ലാതെ രാജ്യം വിടാം. അതേസമയം നാട്ടിലേക്ക് പൊകുന്നവരെ വിരലടയാളം രേഖപ്പെടുത്തി രാജ്യത്തേക്ക് തിരികെ വരുന്നതിന് വിലക്ക് ഏര്‍പ്പെടുത്തില്ല. റബജ് ഒന്നു മുതല്‍ (മാര്‍ച്ച് 29) റമദാന്‍ അവസാനം വരെയാണ് പൊതുമാപ്പിന്റെ കാലാവധി.
ഇന്ത്യക്കാരടക്കം അനധികൃതമായി രാജ്യത്ത് താമസിക്കുന്ന പതിനായിരക്കണക്കിനാളുകള്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ് പൊതുമാപ്പ് പ്രഖ്യാപനം. ഇത് വഴി പൂര്‍ണ്ണ നിയമസംരക്ഷണത്തോട് കൂടെ തന്നെ ഈ കാലയളവില്‍ രാജ്യം വിടാന്‍ സാധിക്കും. പിന്നീട് പുതിയ വിസയില്‍ രാജ്യത്തേക്ക് വരുന്നതിനും തടസ്സമുണ്ടാകില്ല. മാസങ്ങള്‍ക്ക് മുമ്പ് പൊതുമാപ്പ് പ്രഖ്യാപിച്ചു എന്ന പേരില്‍ മലയാള മാധ്യമങ്ങളില്‍ വ്യജവാര്‍ത്ത് പ്രചരിച്ചിരുന്നു.
കടപ്പാട്: അലറിയാദ്.കോം