ബി.ജെ.പിയെ നേരിടാന്‍ കോണ്‍ഗ്രസ് പോരാ; ദളിതുകള്‍, ന്യൂനപക്ഷങ്ങള്‍, സന്നദ്ധസംഘടനകള്‍ എല്ലാം ഭീഷണി നേരിടുകയാണ്: പി.ചിദംബരം
കൊല്‍ക്കത്ത: ബി.ജെ.പിയുടെ സംഘടന സംവിധാനത്തിന് ഒപ്പം നില്‍ക്കാന്‍ കോണ്‍ഗ്രസിന്റെ സംഘടന സംവിധാനത്തിനു കഴിയുന്നില്ലെന്ന് മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി.ചിദംബരം. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഒബ്രിയാനോടൊത്ത് സംവാദത്തില്‍ പങ്കെടുക്കവെയായിരുന്നുചിദംബരം ഇങ്ങനെ അഭിപ്രായപ്പെട്ടത്.
വോട്ടുകള്‍ സമാഹാരിക്കാനുള്ള അതിശക്തമായ സംവിധാനമുണ്ട് ബി.ജെപിക്ക്. അതേസമയം അത് പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെയോ തമിഴ്‌നാട്ടില്‍ എ.ഐ.എ.ഡി.എം.കെയുടേയോ സംവിധാനത്തിന് വെല്ലുവിളി ഉയര്‍ത്താന്‍ പര്യാപ്തമല്ലെന്നും ചിദംബരം പറഞ്ഞു.
ദേശീയ രാഷ്ട്രീയത്തില്‍ വിജയിക്കണമെങ്കില്‍ 29 തരത്തിലുള്ള തന്ത്രങ്ങള്‍ രൂപപ്പെടുത്തണം. നമ്മുടെ രാജ്യത്തെ ജനാധിപത്യം ഇനിയും പക്വത പ്രാപിച്ചിട്ടില്ല. എതിര്‍ക്കപ്പെടാനുള്ള സ്വാതന്ത്ര്യം ഇന്ന് കുറഞ്ഞുവരികയാണ്. ദളിതുകള്‍, ന്യൂനപക്ഷങ്ങള്‍, സന്നദ്ധസംഘടനകള്‍ എല്ലാം ഭീഷണി നേരിടുകയാണെന്നും ചിദംബരം കൂട്ടിച്ചേര്‍ത്തു.