നവ നേതൃത്വവുമായി പേങ്ങാട്ടുശ്ശേരി പ്രവാസ്സി വെല്‍ഫെയര്‍ അസോസിയേഷന്‍


റിയാദ്: കഴിഞ്ഞ പതിനഞ്ച് വര്‍ഷക്കാലമായി ജീവകാരുണ്യ രംഗത്ത് നിസ്തുല സേവനം കാഴ്ച്ച വെച്ച് കൊണ്ടിരിക്കുന്ന പേങ്ങാട്ടുശ്ശേരി പ്രവാസ്സി വെല്‍ഫെയര്‍ അസോസിയേഷന് പുതിയ കമ്മറ്റി നിലവില്‍ വന്നു. ബത്തയിലെ മാസ് ഹാളില്‍ കൂടിയ ജനറല്‍ ബോഡി യോഗത്തില്‍ പ്രസിഡന്റ് മുഹമ്മദലി ആലുവ അധ്യക്ഷത വഹിച്ചു.

യോഗത്തില്‍ ഷമീം അഹമ്മദ് ആമുഖ പ്രഭാഷണം നടത്തി. സംഘടനയുടെ 2016ലെ പ്രവര്‍ത്തന റിപ്പോര്‍ട്ട് സെക്രട്ടറി നൗഷാദ് ആലുവ അവതരിപ്പിച്ചു. 2016 ലെ സംഘടനയുടെ വരവ് ചിലവ് കണക്ക് ട്രെഷറര്‍ റഷീദ് പുക്കാട്ടുപടിയും അവതരിപ്പിച്ചു.

സമ്മേളനത്തില്‍ സംഘടനയുടെ സീനിയര്‍ മെമ്പര്‍മാരായ നാസര്‍ മണ്ണായത്തിന്റെയും, മുഹമ്മദാലിയുടെയും നേതൃത്വത്തില്‍ നടത്തിയ തെരഞ്ഞെടുപ്പില്‍ അബ്ദുള്‍ ഖാദര്‍ തേര്‍മുളത്ത് (പ്രസിഡന്റ്) റഷീദ് പൂക്കാട്ടുപടി (സെക്രട്ടറി) നൗഷാദ് നാസിം (ട്രഷറര്‍)മുഹമ്മദലി ആലുവ, അലി പേങ്ങാട്ടുശേരി (വൈസ് പ്രസിഡന്റ്) കലാം,നാസര്‍ മണ്ണായത്ത് ജോയിന്‍ (സെക്രട്ടറി) നൗഷാദ് ആലുവ (മീഡിയ കണ്‍വീനര്‍) കണ്‍വീനര്‍ ഷാലി എന്നിവരെ ഭാരവാഹികളായും ഇരുപത്തിയഞ്ചു എക്‌സികൂട്ടിവ് കമ്മറ്റിയേയും തെരെഞ്ഞെടുത്തു. നൗഷാദ് ആലുവ സ്വാഗതവും ശാലി പേങ്ങാട്ടുശേരി നന്ദിയും പറഞ്ഞു.