വീണ്ടും സുചീലീക്‌സ് വീഡിയോസ് ; ഇത്തവണ ഇര അമലാപോള്‍
ചെന്നൈ : തമിഴ് സിനിമാ ലോകത്ത് വന്‍ വിവാദങ്ങള്‍ ഉണ്ടാക്കിവിട്ട സുചീലീക്സ് കുറച്ചു ദിവസത്തെ മൌനത്തിനു ശേഷം വീണ്ടും സജീവമാകുന്നു. ഇത്തവണ മലയാളി നടിയായ അമലാ പോളിന്റെ വീഡിയോ എന്ന പേരിലാണ് സുചീലീക്സ് രംഗത്ത് വന്നിരിക്കുന്നത്. ധനുഷിനെ മുന്‍നിര്‍ത്തിയാണ് പല വീഡിയോകളും ഫോട്ടോസും ഇവര്‍ പുറത്തുവിടുന്നത്. എന്നാല്‍ ഒരു വീഡിയോയില്‍ പോലും ധനുഷ് ഇല്ല എന്നതാണ് സത്യം.അതുപോലെ മലയാളിയായ അമലാ പോളിനെ പേരെടുത്ത് പറഞ്ഞുകൊണ്ടാണ് സുചിലീക്‌സ് ചിത്രങ്ങളും വീഡിയോയും പുറത്ത് വിടുന്നത്. എന്നാല്‍ ഇത് അമല പോളല്ല എന്നത് ചിത്രങ്ങളിലും ദൃശ്യങ്ങളിലും വ്യക്തമാണ് താനും. ധനുഷ്, അമല പോള്‍, ആന്‍ഡ്രിയ – ഇവരെ മൂവരെയും സംഗീത സംവിധായകന്‍ അനിരുദ്ധിനെയുമാണ് സുചിലീക്‌സ് തുടക്കം മുതല്‍ ആക്രമിക്കുന്നത്. ഇടവേള കഴിഞ്ഞ് തിരിച്ചെത്തുമ്പോഴും അതില്‍ ഒരു മാറ്റവും ഇല്ല. അമലാ പോളിന്റെ ലീലകള്‍ എന്ന പേരില്‍ സുചിത്ര കാര്‍ത്തിക് കുറേ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. മൂന്ന് ചിത്രങ്ങള്‍ കൂട്ടി വെട്ടിയൊട്ടിച്ച നിലയിലായിരുന്നു ഈ ട്വീറ്റ്. അമലാ പോളിനെ പ്രേക്ഷകര്‍ ഒരിക്കലും കാണാന്‍ ആഗ്രഹിക്കാത്ത തരത്തിലുള്ള ചിത്രമാണ് പ്രിയപ്പെട്ട നടിയുടേത് എന്ന പേരില്‍ പുറത്തായത്. ഇത് കണ്ട ആരാധകര്‍ ഷോക്കായിപ്പോയി. കൂടാതെ നസ്രിയ, നയന്‍താര, ലക്ഷ്മി മേനോന്‍ എന്നിങ്ങനെ പല മലയാളി നടിമാരുടെയും ചിത്രങ്ങളും വീഡിയോകളും എന്ന പേരില്‍ ഇവര്‍ പോസ്റ്റുകള്‍ ഇട്ടിരുന്നു.