കുണ്ടറയില്‍ കുഞ്ഞിനെ കൊന്നത് മുത്തച്ഛന്‍ എന്ന് കുട്ടിയുടെ അച്ഛന്റെ വെളിപ്പെടുത്തല്‍ ; കേസില്‍ പോലീസ് ഉരുണ്ടുകളിക്കുന്നു എന്ന് ആരോപണവും

കുണ്ടറ : കുണ്ടറയില്‍ പത്ത് വയസ്സുകാരിയായ  പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവം കൊലപാതകം തന്നെയാണെന്ന് കുട്ടിയുടെ പിതാവിന്റെ വെളിപ്പെടുത്തല്‍. മകള്‍ ആത്മഹത്യ ചെയ്തതല്ല കുട്ടിയെ മുത്തച്ഛനും ഇയാളുടെ മകനും മരുമകളും ചേര്‍ന്ന് കൊന്നതാണെന്നും പെണ്‍കുട്ടിയുടെ  അച്ഛന്‍ പറയുന്നു.പെണ്‍കുട്ടി കൊല്ലപ്പെട്ട ദിവസം തന്നെ കുണ്ടറ പോലീസ് സ്‌റ്റേഷനിലെത്തി താന്‍ കുട്ടിയുടെ മുത്തച്ഛനെതിരായി മൊഴി കൊടുത്തിരുന്നു എന്നും എന്നാല്‍ പോലീസ് അത് മുഖവിലയ്‌ക്കെടുത്തില്ല. കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നപ്പോഴും ഇക്കാര്യം താന്‍ ആവര്‍ത്തിച്ചു എന്നാല്‍  അപ്പോഴും പോലീസ് അക്കാര്യങ്ങള്‍ ഒന്നുംതന്നെ ശ്രദ്ധിച്ചില്ല എന്നും ഇയാള്‍ പറയുന്നു. അതുംകൂടാതെ താന്‍ പീഡിപ്പിച്ചതു കാരണമാണ് കുട്ടി ആത്മഹത്യ ചെയ്തത് എന്ന് പറഞ്ഞു പോലീസ് തന്നെ മര്‍ദിച്ചു എന്നും ഇയാള്‍ പറയുന്നു. പത്ത് ദിവസത്തിനുള്ളില്‍ എങ്ങനെയും കേസ് തീര്‍ക്കണമെന്ന കര്‍ശന നിര്‍ദേശമാണ് സര്‍ക്കാരില്‍ നിന്ന് പോലീസിന് കിട്ടിയിരുന്നത്. അത് കൊണ്ട് തന്നെ പ്രതിയാക്കി  എങ്ങനെയും കേസ് ഒതുക്കുവാന്‍ വേണ്ടിയാണു പോലീസ് ശ്രമിച്ചത്. മകളെ കൊന്നതാണെന്നും ആത്മഹത്യക്കുറിപ്പ് നിർബന്ധിച്ച് എഴുതിപ്പിച്ചതാണെന്നുമാണെന്നുമാണ് പെൺകുട്ടിയുടെ പിതാവിന്‍റെ ആരോപണം.  മകൾക്ക് പഴയലിപി അറിയില്ല. മുത്തച്ഛൻ കുറ്റം സമ്മതിച്ചത് നുണപരിശോധന ഭയന്നാണ്. നുണപരിശോധന നടത്തിയാൽ കേസിൽ കൂടുതൽ ആളുകൾ പ്രതികളാകുമെന്നും അദ്ദേഹം പറഞ്ഞു. കുട്ടി മരിച്ച ദിവസം വീട്ടിൽ ചെല്ലാൻ മുത്തച്ഛൻ ആവശ്യപ്പെട്ടിരുന്നു. മകളെ കൊലപ്പെടുത്തി തന്നെ പ്രതിയാക്കുകയായിരുന്നു ലക്ഷ്യം. നേരത്തേ തന്നെ പ്രതിയാക്കിയ കേസിൽ കുട്ടിയെ കൗൺസിലിങ് നടത്തിയില്ല. കൗൺസിലിങ് നടത്തിയിരുന്നെങ്കിൽ കുട്ടി മരിക്കില്ലായിരുന്നുവെന്നും പിതാവ് പറഞ്ഞു. കടുത്ത സമ്മര്‍ദ്ദമുണ്ടായിട്ടും പക്ഷേ താന്‍ പിന്നോട്ട് പോയില്ല. പെണ്‍കുട്ടി താമസിക്കുന്ന വീട്ടിലേക്ക് അടുത്ത കാലത്തൊന്നും താന്‍ പോയിട്ടില്ല.  ഇത്ര ദിവസങ്ങള്‍ പോലീസ് കസ്റ്റഡിയിലുണ്ടായിട്ടും പോലീസിന്റെ ചോദ്യം ചെയ്യല്ലിനോട് സഹകരിക്കാന്‍ കുട്ടിയുടെ അമ്മയോ അവരുടെ ബന്ധുക്കളോ തയ്യാറായിരുന്നില്ല. ഒടുവില്‍ പോലീസ് കുട്ടിയുടെ അമ്മയ്ക്കും മുത്തശ്ശനും നുണപരിശോധന നടത്തുവാന്‍ തീരുമാനിച്ചതോടെയാണ് അവര്‍ കാര്യങ്ങള്‍ തുറന്നു പറയാന്‍ തയ്യാറായത്.  എന്നാല്‍ നുണ പരിശോധന നടത്തിയിരുന്നുവെങ്കില്‍ കൊലപാതകകുറ്റം കൂടി തെളിയുമായിരുന്നു എന്നും കുട്ടിയുടെ അച്ഛന്‍ ആരോപിക്കുന്നു.