യോഗി നാഥിന്റെ മുഖ്യമന്ത്രി പദം ബിജെപിയുടെ നയമാറ്റം ; ഓഹരി വിപണികളില്‍ ആശങ്ക
മുംബൈ : യു.പി അടക്കം നാല്സംസ്ഥാനങ്ങളിലും ബി.ജെ.പി ഭരണത്തിലേറിയത് ഓഹരി വിപണിയ്ക്ക് നേട്ടമായിരുന്നു എങ്കിലും ഉത്തർപ്രദേശ് മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥിനെ നിയമിച്ചത് ഓഹരി വിപണിയിലും കനത്ത ആശങ്ക സൃഷ്ടിക്കുന്നു. യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായി എത്തിയത് ബി.ജെ.പിയുടെ നയമാറ്റമായാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്. വികസനം എന്ന നയത്തിൽ നിന്ന് മാറിക്കൊണ്ട് തീവ്രഹിന്ദുത്വ അജണ്ടയിലേക്കുള്ള നയംമാറ്റമാണ് ആദിത്യനാഥിന്റെ മുഖ്യമന്ത്രിപദത്തിലൂടെ ബി.ജെ.പി ലക്ഷ്യം വെക്കുന്നതെന്നാണ് വിലയിരുത്തലുകൾ. വികസനത്തിൽ നിന്നുള്ള ഈ മാറ്റം ഓഹരി വിപണിയിലെ വിദേശ നിക്ഷേപകർക്കിടയിൽ ആശങ്ക സൃഷ്ടിച്ചതായാണ് റിപ്പോർട്ടുകൾ.രാജ്യത്ത് ഉണ്ടാവുന്ന ചെറിയ മാറ്റങ്ങളിൽ പോലും കൃത്യമായ പ്രതികരണങ്ങൾ ഒാഹരി വിപണിയിലും പ്രതിഫലിക്കും. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ വികസനം എന്ന നയത്തിൽ നിന്ന് തീവ്രഹിന്ദുത്വ അജണ്ടയിലേക്ക് മാറിയാൽ അത്പ്രതികൂലമായി ബാധിക്കുക ഇന്ത്യൻ വ്യവസായ രംഗത്തെയും അതുവഴി ഓഹരി വിപണിയെയും ആയിരിക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു.