കിയോസ് കാരംസ് ടൂര്‍ണമെന്റ്: ‘റോസാന’ കുറുവക്ക് കിരീടം
റിയാദ്: റിയാദിലെ കണ്ണൂര്‍ ജില്ലക്കാരുടെ കൂട്ടായ്മയായ ‘കിയോസ്, അല്‍-മദീന ഹൈപ്പര്‍ മാര്‍ക്കറ്റ് ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തിയ ഒന്നാമത് ‘കിയോസ്’ കാരംസ് ടൂര്‍ണമെന്റില്‍ ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ നൗഷാദ്, റായിദ് എന്നിവര്‍ നയിച്ച ‘റോസാന’ കുറുവ, കണ്ണൂര്‍, ‘റിയാദ് വില്ലാസ്’ വിന്നേഴ്‌സ് ട്രോഫിയും, ‘കിയോസ്’ പ്രൈസ് മണിയും കരസ്ഥമാക്കിയപ്പോള്‍ ഉമ്മര്‍ ഷരീഫ്, അഷ്‌റഫ് എന്നിവര്‍ അണിനിരന്ന ‘ഫ്രണ്ട്‌സ് ഓഫ് കാലിക്കറ്റ് ‘ അറ്റ്‌ലസ് ജ്വല്ലറി, ‘റണ്ണേഴ്‌സ് ട്രോഫിയും’ കിയോസ്’ പ്രൈസ് മണിയും സ്വന്തമാക്കി.
വൈസ് ചേര്‍മാന്‍ മൊയ്തു അറ്റ്‌ലസിന്റെ അധ്യക്ഷതയില്‍ നടന്ന പരിപാടി അല്‍ മദീന ഹൈപ്പര്‍ മാര്‍ക്കറ്റ് ഓപ്പറേഷന്‍ മാനേജര്‍ ശിഹാബ് കോടത്തൂര്‍ ഉത്ഘാടനം ചെയ്തു. മുഹമ്മദലി കൂടാളി സ്വാഗതവും, കണ്‍വീനര്‍ പൂക്കോയ തങ്ങള്‍ നന്ദിയും പറഞ്ഞു, നവാസ് കണ്ണൂര്‍, പ്രവീണ്‍ തായബള്ളി, റസാഖ്, നിയാസ്, അന്‍വര്‍ വി പി. രജീഷ് കുമാര്‍, എന്നിവര്‍ മത്സരങ്ങള്‍ നിയ്രന്തിച്ചു.
വിജയികള്‍ക്ക് റിയാദ് വില്ലാ ഫിനാന്‍ഷ്യല്‍ മാനേജര്‍ ശ്രീ രാഗേഷ് പാണയില്‍ ‘റിയാദ് വില്ലാസ്സ്’ ട്രോഫിയും, ജയദേവന്‍, അനില്‍ ചിറക്കല്‍ എന്നിവര്‍ പ്രൈസ് മണിയും സമ്മാനിച്ചു. റണ്ണേഴ്‌സിനു അറ്റ്‌ലസ് ജ്വല്ലറി റിയാദ് മാനേജര്‍ മൊയ്തു അറ്റ്‌ലസ് ട്രോഫിയും, പ്രഭാകരന്‍, പ്രമോദ് കണ്ണൂര്‍ എന്നിവര്‍ പ്രൈസ് മണിയും കൈമാറി.
പരിപാടികള്‍ക്ക് നസീര്‍ പള്ളിവളപ്പില്‍, സ്‌പോര്‍ട്‌സ് കണ്‍വീനര്‍ ഷൈജു പച്ച, നവാസ് കണ്ണൂര്‍, അര്‍ഷാദ് മാച്ചേരി, അനില്‍ ചിറക്കല്‍, ശാക്കിര്‍ കൂടാളി, വിഗേഷ്, വിപിന്‍, ഹാഷിം നിര്‍വേലി, വരുണ്‍, മുഹമ്മദലി കൂടാളി, രാഗേഷ് പണയില്‍, അബ്ദുല്‍ അസ്സിസ്സ്, മുക്താര്‍ എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് സുരേഷ് കുമാര്‍, പ്രമോദ് കണ്ണൂര്‍, ഗിരീഷ് കുമാര്‍ എന്നിവരുടെ സംഗീതനിശയും അരങ്ങേറി.