രാഹുല്‍ഗാന്ധി ഗിന്നസ് റെക്കോര്‍ഡിലേക്ക്; ട്രോളല്ലിത് സത്യം!
ന്യൂഡല്‍ഹി: പരാജയം മാത്രം തുടര്‍കഥയാക്കിയ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി ഗിന്നസ് റെക്കോര്‍ഡിലേക്ക്. തിരഞ്ഞെടുപ്പുകളില്‍ നിരന്തരമായി തോല്‍വി ഏറ്റുവാങ്ങുന്ന രാഹുല്‍ ഗാന്ധി ട്രോളന്മാരുടെ നിത്യ ഇരയാണ്. ഇതുപക്ഷെ ട്രോളല്ല. മധ്യപ്രദേശില്‍ നിന്നുള്ള ഒരു വിദ്യാര്‍ഥി ഇതേ കാരണത്തില്‍ രാഹുലിനെ ഗിന്നസ് ബുക്കില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യവുമായാണ് രംഗത്തെത്തിയത്.
ഇതു സംബന്ധിച്ച അപേക്ഷ നല്‍കി കഴിഞ്ഞു. ഇരുപത്തിയേഴ് തിരഞ്ഞെടുപ്പുകളില്‍ പരാജയം രാഹുലിന് ഏറ്റു വാങ്ങേണ്ടി വന്നു. ഇതനുസരിച്ച് രാഹുല്‍ ഗാന്ധിയെ ഗിന്നസില്‍ ബുക്കില്‍ ഉള്‍പ്പെടുത്തണമെന്നാണ് എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയായ വിശാല്‍ ദിവാന്‍ അപേക്ഷ നല്‍കിയിരിക്കുന്നത്. വിശാലിന്റെ അപേക്ഷ ഗിന്നസ് അധികൃതര്‍ സ്വീകരിച്ചിട്ടുണ്ട്.
എന്നാല്‍, ഇത്തരത്തിലുള്ള അപേക്ഷകള്‍ യു.എസ് ആസ്ഥാനമായുള്ള റെക്കോഡ് ബുക്ക് അധികൃതര്‍ തയ്യാറാകുമോ എന്നാണ് അറിയാനുള്ളത്. ഉത്തര്‍പ്രദേശില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച 105 സീറ്റുകളില്‍ കോണ്‍ഗ്രസിന് കിട്ടിയത് ഏഴെണ്ണം മാത്രമായിരുന്നു. വലിയ ഒറ്റകക്ഷിയായിട്ടും ഗോവയിലും മണിപ്പൂരിലും ഉറങ്ങി പോയ കോണ്‍ഗ്രസിന് ഭരിക്കാനുള്ള അവസരവും നഷ്ടമായി.