സീരിയലില്‍ അവസരം നല്‍കാം എന്ന് പറഞ്ഞു ബാലതാരത്തിനെ കൂട്ടബലാല്‍സംഗം ചെയ്തു ; സംഭവം കൊല്ലത്ത്

കൊല്ലം : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗം ചെയ്തതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് ​പ്രമുഖ രാഷ്​ട്രീയ നേതാവിന്‍റെ മകനെ ​പൊലീസ്​ കസ്​റ്റഡിയിലെടുത്തതായും കേസിൽ അഞ്ച്​ പേർക്ക്​ പങ്കുള്ളതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.നേരത്തെ ഒരു ഹ്രസ്വസിനിമയില്‍ ബാലതാരമായി പെൺകുട്ടി അഭിനയിച്ചിരുന്നു. മറ്റൊരു സിനിമയില്‍ അഭിനയിക്കാൻ അവസരം നൽകാമെന്ന്​ വാഗ്ദാനം ചെയ്​ത്​പെൺകുട്ടിയെ ഒരു വീട്ടിലെത്തിക്കുകയും അവിടെവെച്ച്​ കൂട്ടബലാത്സംഗം ചെയ്യുകയുമായിരുന്നു. അതേസമയം സീരിയൽ രംഗത്ത് സജീവമായ ഒരു നടിയാണ് ​വാഗ്​ദാനം നൽകി പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോയത്​ എന്നും പറയപ്പെടുന്നു. എന്നാല്‍ ഇവരുടെ പേര് വിവരങ്ങള്‍ പോലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. കൊല്ലം മയ്യനാട് ​സ്വദേശിയെ ആണ് ​പൊലീസ്​ കസ്​റ്റഡിയിലെടുത്തത്​. കൊല്ലം ഈസ്റ്റ് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്​തത്​. കഴിഞ്ഞ 18നു നല്‍കിയ പരാതിയില്‍ ഇന്നാണ് പൊലീസ്​ കേസെടുക്കുവാന്‍ തയ്യാറായത് എന്ന് കുട്ടിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു.