ലാലേട്ടനും,അജിത്തിനും , സൂര്യക്കും നോ പറഞ്ഞ നയന്‍താരയുടെ പുതിയ സിനിമയിലെ നായകനെ കണ്ടാല്‍ നിങ്ങള്‍ ഞെട്ടും തീര്‍ച്ച
ചെന്നൈ : സൌത്ത് ഇന്ത്യന്‍ സിനിമയിലെ ഒന്നാം നിര നായിക ആര് എന്ന ചോദ്യത്തിന് ഏക ഉത്തരം നയന്‍താര എന്ന് മാത്രമാകും. ദിവസം കഴിയുന്തോറും നയന്‍സിന്‍റെ മാറ്റ് കൂടി കൂടി വരികയാണ്. പല മുന്‍നിര നായക ചിത്രങ്ങളില്‍ നിന്നും ധാരാളം ഓഫറുകള്‍ ലഭിക്കുന്നുണ്ട് എങ്കിലും അതിനെല്ലാം നയന്‍സ് നോ പറഞ്ഞു ഒഴിവാക്കുകയാണ്. തമിഴില്‍ മാത്രമല്ല മലയാളം, തെലുങ്ക്, കന്നഡ എന്നിങ്ങനെ പോകുന്നു നയന്‍സിന്‍റെ കാള്‍ഷീറ്റ് ലഭിക്കാന്‍ കാത്തുനില്‍ക്കുന്നവരുടെ ക്യൂ. എന്നാല്‍ നായികാ പ്രാധാന്യം കൂടിയുള്ള ചിത്രങ്ങള്‍ക്ക് മാത്രമേ നയന്‍സ് ഇപ്പോള്‍ യെസ് പറയുന്നുള്ളു. നായകന് പിന്നാലെ പാട്ടും പാടി നടക്കാന്‍ തന്നെ കിട്ടില്ല എന്നാണ് ഇപ്പോള്‍ നയന്‍സിന്റെ നിലപാട്. എന്നാല്‍ സംഗതി ഇങ്ങനെയൊക്കെയാണ് എങ്കിലും സിനിമാ ലോകം തന്നെ ഞെട്ടുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ ചെന്നൈയില്‍നിന്നും കേള്‍ക്കുന്നത്. ഒരു കോമഡി താരം മുഖ്യവേഷം ചെയ്യുന്ന ഒരു സിനിമയിലാണ് നയന്‍സ് ഇനി അഭിനയിക്കുക. തമിഴിലെ ഇപ്പോഴത്തെ മുന്‍നിര കോമഡി താരമായ സൂരിയുടെ നായികയാകുവാന്‍ നയന്‍സ് സമ്മതം മൂളി എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. സംവിധാനം ചെയ്യുന്നത് ഒരു പുതുമുഖ സംവിധായകനും. കഥ ഇഷ്ടപ്പെട്ടതിനാല്‍ ഏറ്റെടുക്കുകയായിരുന്നു എന്ന് നടിയോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു. സൂരിയുടെ ചിത്രമാകുമ്പോള്‍, തീര്‍ച്ചയായും ചിത്രത്തില്‍ സൂരിയെക്കാള്‍ പ്രധാന്യം തനിക്ക് തന്നെ ലഭിയ്ക്കും എന്നറിയാവുന്നതുകൊണ്ടാവാം നയന്‍ ഈ ചിത്രമേറ്റെടുത്തത് എന്നാണ് ഒരുകൂട്ടര്‍ പറയുന്നത്. മാത്രമല്ല, നയന്‍ ഇപ്പോള്‍ വ്യത്യസ്ത പരീക്ഷണങ്ങള്‍ നടത്തിക്കൊണ്ടിരിയ്ക്കുകയാണ്. ഹൊറര്‍, ആക്ഷന്‍ ചിത്രങ്ങളെല്ലാം പയറ്റിത്തെളിഞ്ഞപ്പോള്‍ എന്തുകൊണ്ട് ഒരു കോമഡി ചിത്രം ചെയ്തുകൂട എന്ന തോന്നലാവാം ഈ ചിത്രമേറ്റെടുക്കാന്‍ കാരണം എന്നും വിലയിരുത്തുന്നവരുണ്ട്. എന്തായാലും ഇപ്പോള്‍ നയന്‍ കൈ നിറയെ ചിത്രങ്ങളുമായി തിരക്കിലാണ്. ഡോറ എന്ന ഹൊറര്‍ ചിത്രമാണ് ഉടന്‍ തിയേറ്ററിലെത്തുന്നത്. ഇത് കൂടാതെ ഇമയ്ക്കാ നൊടികള്‍, അരം, കൊലയുതിര്‍ കാലം, വേലൈക്കാരന്‍, നേര്‍ വഴി എന്നിങ്ങനെ പോകുന്നു നയന്‍സിന്‍റെ ചിത്രങ്ങള്‍.