ഇടവകയിലെ യുവതിയുമായി പള്ളിവികാരിയുടെ കറക്കം ; നാട്ടുകാര്‍ ഇടപെട്ടു വികാരിയുടെ സ്ഥാനം തെറിച്ചു

പള്ളിവികാരിമാരുടെ   വാര്‍ത്തകള്‍ കൊണ്ട് നിറയുകയാണ് നമ്മുടെ മാധ്യമങ്ങള്‍. ദിനംപ്രതി  ഇവരുമായി ബന്ധപ്പെട്ട എന്തെങ്കിലും  വാര്‍ത്തകള്‍ നമ്മെ തേടി വരാറുണ്ട്. സ്ത്രീവിഷയം മുന്‍നിര്‍ത്തിയാണ് കൂടുതലും വാര്‍ത്തകള്‍. ഇത്തവണയും പതിവ് തെറ്റിച്ചില്ല. തന്‍റെ ഇടവകയിലെ യുവതിയുമായി ചുറ്റി കറങ്ങി എന്ന പേരില്‍ വികാരിയെ സ്ഥലം മാറ്റി. പറവൂര്‍ കൈതാരം കോതക്കുളം അമലോത്ഭവമാത പള്ളി ഇടവക വികാരി പോള്‍ തെക്കാനത്തിനെയാണ് സദാചാര വിവാദത്തെ തുടര്‍ന്ന് ഇടവകയില്‍ നിന്നും സ്ഥലം മാറ്റിയത്. ഇരുവരുടെയും കറക്കം ശ്രദ്ധയില്‍പ്പെട്ട സഭയിലുള്ള ചിലര്‍  യുവതിയെയും വൈദികനെയും ചിലര്‍ ചോദ്യം ചെയ്തിരുന്നു. വികാരിയെയും യുവതിയെയും ഒരുമിച്ചു കണ്ട സാഹചര്യത്തില്‍ പള്ളിക്കമ്മിറ്റി അടിയന്തര യോഗം ചേര്‍ന്നിരുന്നു. തുടര്‍ന്ന് ഫാദര്‍ പോള്‍ തെക്കാനത്ത് വികാരി സ്ഥാനം ഒഴിയണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നിരുന്നു. മാര്‍ച്ച് 12ന് ഫാദറിന് ഔദ്യോഗിക യാത്രയയപ്പ് നല്‍കി പറഞ്ഞുവിടാമെന്നായിരുന്നു യോഗത്തിലെ തീരുമാനം. മാര്‍ച്ച് 12ന് പള്ളിക്കമ്മിറ്റിയുടെ നേതൃത്വത്തില്‍ വികാരിക്ക് യാത്രയയപ്പ് നല്‍കാമെന്നായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ മാര്‍ച്ച് ഒന്‍പതിന് തന്നെ ഫാദര്‍ പോള്‍ തെക്കാനത്ത് ഇടവകയില്‍ നിന്നും സ്ഥലംമാറി പോകുകയായിരുന്നു. ആരെയും അറിയിക്കാതെ രഹസ്യമായാണ് ഫാദര്‍ ഇടവകയില്‍ നിന്നും പോയത്. എന്നാല്‍ . ലോ കോളേജിലെ പഠനം പൂര്‍ത്തിയാക്കാനാണ് ഫാദര്‍ പോയതെന്നും, ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണമാണ് പോയതെന്നുമെല്ലാമാണ് പള്ളിക്കമ്മിറ്റി നല്‍കിയ വിശദീകരണങ്ങള്‍. അദ്ദേഹത്തിന്റെ സ്വന്തം നാടായ മഞ്ഞപ്ര പള്ളിയിലേക്ക് പോകാനുള്ള ആഗ്രഹമാണ് കാരണമെന്നും പറയപ്പെടുന്നു.കൊട്ടിയൂര്‍ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ വൈദികരെ നിരീക്ഷിക്കണമെന്ന് വിശ്വാസികള്‍ ആവശ്യമുയര്‍ന്നിരുന്നു.