ബ്രിട്ടനില്‍ പാര്‍ലമെന്റിന് വെളിയില്‍ വെടിവെപ്പ് ; നിരവധി പേര്‍ക്ക് പരിക്ക്
ബ്രിട്ടീഷ് പാര്‍ലമെന്റിന് മുന്നില്‍വെടിവെപ്പ്. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഒരു പോലീസുകാരന് കുത്തേല്‍ക്കുകയും ചെയ്തു. പാര്‍ലമെന്റ് ഹൗസില്‍ അതിക്രമിച്ച് കടന്ന ആയുധധാരിക്ക് എതിരെയാണ് പൊലീസ് വെടിവെപ്പ് നടത്തിയത്. പാര്‍ലമെന്റ് മന്ദിരത്തിന് സമീപമുള്ള വെസ്റ്റ് മിനിസ്റ്റര്‍ പാലത്തിലാണ് ആക്രമണം ഉണ്ടായത്. സെന്‍ട്രല്‍ ലണ്ടനിലെ പാര്‍ലമെന്റ് ഹൗസില്‍ അതിക്രമിച്ച് കടന്ന ഒരാള്‍ അവിടെയുണ്ടായിരുന്ന പൊലീസിനെ കുത്തിപ്പരുക്കേല്‍പ്പിച്ചു. ഇതാണ് വെടിവെപ്പിലേക്ക് നയിച്ചതെന്ന് പൊതുസഭ നേതാവ് ഡേവിഡ് ലിഡിങ്ടണ്‍ പറഞ്ഞു. പാര്‍ലമെന്റിന് അകത്തുള്ളവരോട് പുറത്തിറങ്ങരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പാര്‍ലമെന്റ് കെട്ടിടത്തിന് പുറത്ത് നിന്നവര്‍ക്കാണ് വെടിയേറ്റത്.