കൊച്ചിയില്‍ 12 വയസുകാരന്‍ അച്ഛനായി ; അമ്മയുടെ പ്രായം 16 ; എന്ത് ചെയ്യണം എന്നറിയാതെ പോലീസ്

പീഡനവാര്‍ത്തകള്‍ കൊണ്ട് നിറയുകയാണ് മലയാളികളുടെ മാധ്യമങ്ങള്‍. അത് പത്രമായാലും , ചാനലായാലും , ഇനി സോഷ്യല്‍ മീഡിയ ആയാലും. ദിനംപ്രതി ഓരോ പീഡനവാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയാണ്. മാധ്യമങ്ങള്‍ക്ക് വാര്‍ത്തകള്‍ നല്‍കാന്‍ ചാകരയാണ് എങ്കിലും നാടിന്റെ പോക്ക് എങ്ങോട്ടാണ് എന്ന് ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. വാളയാര്‍ ,കുണ്ടറ,കൊച്ചി, കൊട്ടിയൂര്‍ എന്നിങ്ങനെ ഓരോ ആഴ്ച്ചയും ഓരോ സംഭവങ്ങള്‍ നിറയുകയാണ് നമ്മുടെ കൊച്ചു കേരളത്തില്‍. എന്നാല്‍ അതില്‍ നിന്നൊക്കെ വ്യത്യസ്തമായ ഒരു വാര്‍ത്തയാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ അച്ഛന്‍ എന്ന റിക്കോഡ്‌ ഇനി കേരളത്തിന്‌ സ്വന്തം. കൊച്ചിയില്‍ 12 വയസുകാരന്‍ അച്ഛനായി . അമ്മയുടെ പ്രായം 16 . ചില ഓണ്‍ലൈന്‍ മാധ്യമങ്ങളാണ് ഇത്തരത്തില്‍ ഒരു വാര്‍ത്ത‍ പുറത്തുവിട്ടത്. കൊച്ചി കടവന്ത്രയിലുള്ള ബാലനാണ് സംഭവത്തിലെ താരം. പയ്യന്റെ വീടിനടുത്തുള്ള പെണ്‍കുട്ടിയാണ് പ്രസവിച്ചത്. പെണ്‍കുട്ടി ഗര്‍ഭിണിയായ സമയം ഉത്തരവാദിയെ പറ്റി വീട്ടുകാര്‍ കേട്ട സമയം അവള്‍ പയ്യനെയാണ് ചൂണ്ടിക്കാട്ടിയത്. എന്നാല്‍ അപ്പോള്‍ ആരുംതന്നെ അത് വിശ്വസിച്ചില്ല. മറിച്ച് യതാര്‍ത്ഥ പ്രതി പെണ്‍കുട്ടിയെ കൊണ്ട് കള്ളത്തരം പറയിക്കുകയാണ് എന്ന് വരെ വീട്ടുകാര്‍ സംശയിച്ചു. എന്നാല്‍ അവള്‍ പറയുന്നതില്‍ ഉറച്ചുനിന്ന സമയമാണ് അവസാനം ഡി.എന്‍.എ ടെസ്റ്റ്‌ നടത്തുവാന്‍ തീരുമാനമായത്.അവസാനം അതിന്റെ റിസള്‍ട്ട് വന്നപ്പോഴാണ് ഏവരും ഞെട്ടിയത്. കുട്ടിയുടെ അച്ഛന്‍ 12 വയസുകാരന്‍ തന്നെ. അതേസമയം സംഭവത്തില്‍ ആര്‍ക്കെതിരെ കേസെടുക്കണം എന്ന സംശയത്തിലാണ് പോലീസ്. പെണ്‍കുട്ടിയാണ് പയ്യനെ പീഡിപ്പിച്ചത് എന്ന രീതിയിലാണ് പോലീസിനു തെളിവുകള്‍ ലഭിച്ചിരിക്കുന്നത്. എന്നാല്‍ കേസ് ഒതുക്കി തീര്‍ക്കുവനാണ് രണ്ടുപേരുടെയും വീട്ടുകാര്‍ക്ക് താല്പര്യം. പയ്യനെ സ്ഥിരം തന്‍റെ വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടു പോയിരുന്നത് പെണ്‍കുട്ടിയായിരുന്നു. ഏറെക്കാലമായി ഇരുവരും തമ്മില്‍ അരുതാത്ത ബന്ധങ്ങള്‍ തുടരുകയായിരുന്നു എന്നുമാണ് പോലീസ് പറയുന്നത്.ഇതിനിടയിലാണ് പെണ്‍കുട്ടി ഗര്‍ഭിണിയാകുന്നതും പ്രസവിക്കുന്നതും.