മെഡിറ്ററേനിയന്‍ കടലില്‍ അഭയാര്‍ഥികളുടെ ബോട്ട് മുങ്ങി 240 പേര്‍ മരിച്ചു


റോം: ലിബിയയില്‍ നിന്നും അഭയാര്‍ഥികളുമായി പോയ ബോട്ട് മെഡിറ്ററേനിയന്‍ കടലില്‍ അപകടത്തില്‍പ്പെട്ടു 240 പേര്‍ മരിച്ചു. എന്നാല്‍ അഞ്ചു പേര്‍ മരിച്ചതായാണ് ഔദ്യോഗിക അറിയിപ്പെങ്കിലും 235 പേരെ കാണാതായെന്നും അവരെല്ലാം തന്നെ മരിച്ചുവെന്നും രക്ഷാപ്രവര്‍ത്തനം നടത്തിയ പ്രോആക്ടീവ് ഓപ്പണ്‍ ആംസ് സഘടനയുടെ പ്രതിനിധികള്‍ വര്‍ത്തക്കുറിപ്പില്‍ അറിയിച്ചു.

നൂര്‍ പേര്‍ക്ക് മാത്രം കയറാവുന്ന ബോട്ടാണ് മുങ്ങിയത്. കൂടുതലും ചെറുപ്പക്കാരാണ് ബോട്ടിലുണ്ടായിരുന്നത്. കുട്ടികള്‍ ഉണ്ടായിരുന്നോ എന്ന് വ്യക്തമല്ല. വടക്കന്‍ ആഫ്രിക്കയില്‍ നിന്നും പടിഞ്ഞാറന്‍ മെഡിറ്ററേനിയന്‍ വഴി യൂറോപ്പിലേക്ക് സഞ്ചരിക്കുന്ന കുടിയേറ്റക്കാരില്‍ നിരവധി പേര്‍ ബോട്ടു മുങ്ങി മരിക്കുന്നതു പതിവാണ്. ഇതിനോടകം 5000 പേര്‍ കടലില്‍ ബോട്ടു മുങ്ങി മരിച്ചതായാണ് റിപ്പോര്‍ട്ട്.