കുറ്റവാളികള്‍ക്ക് മദ്യം വില്‍ക്കുവാന്‍ ഇനിമുതല്‍ ലൈസന്‍സ് നല്‍കില്ല
പനാജി : കുറ്റവാളികള്‍ക്കും ക്രിമിനൽ പശ്ചാത്തലമുള്ളവർക്കും ഇനിമുതല്‍ മദ്യം വിൽക്കുന്നതിനുള്ള ലൈസൻസ് അനുവദിക്കരുതെന്ന് ഗോവ എക്സൈസ് വകുപ്പ്. 1964 ലെ ഗോവ എക്സൈസ് ഡ്യൂട്ടി നിയമങ്ങൾ ഭേദഗതി വരുത്തിയതു പ്രകാരമാണ് ക്രിമിനലുകൾക്ക് മദ്യം വിൽക്കാനുള്ള ലൈസൻസ് അനുവദിക്കില്ലെന്ന ഉത്തരവിറക്കിയതെന്ന് എക്സൈസ് കമ്മീഷണർ മെനിനോ ഡിസൂസ പറഞ്ഞു. ഇനിമുതല്‍ അപേക്ഷിക്കുന്ന വ്യക്തിയുടെ പശ്ചാത്തലം പരിശോധിച്ച്ശേഷമേ ലൈസൻസ് അനുവദിക്കാവൂ എന്ന് വ്യക്തമാക്കിയ എക്സൈസ് വകുപ്പ് സർക്കുലർ പുറത്തിറക്കി. ഏപ്രിൽ ഒന്നു മുതൽ ഇത് കർശനമായി നടപ്പാക്കണമെന്നും സർക്കുലറിൽ പറയുന്നു. നിലവിൽ മദ്യവിൽപന ശാലകൾ നടത്തുന്നവരും ലൈസൻസ് പുതുക്കേണ്ടവരും ആറു മാസത്തിനകം പൊലീസിൽ നിന്നുള്ള സർട്ടിഫിക്കറ്റ്ഹാജരാക്കണമെനും അദ്ദേഹം അറിയിച്ചു.