അമ്മയുമായുള്ള നിയമപോരാട്ടം അവസാനജയം സംവിധായകന്‍ വിനയന്

കൊച്ചി  : സംവിധായകന്‍ വിനയനെ വിലക്കിയ സംഭവത്തില്‍ താര സംഘടനയായ  അമ്മയ്ക്കും ഫെഫ്ക്കയ്ക്കും പിഴ. വിനയന്റെ പരാതിയിന്‍മേല്‍ കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയാണ് പിഴ ചുമത്തിയത്. കൂടാതെ ഇതിന്‍റെ ഭാരവാഹികളായ നടന്‍ ഇന്നസെന്റ്, ഇടവേള ബാബു, സംവിധായകര്‍  ബി ഉണ്ണികൃഷ്ണന്‍, സിബിമലയില്‍ കെ മോഹനന്‍ എന്നിവരും പിഴയൊടുക്കുവാന്‍ കമ്മീഷന്‍ ഉത്തരവിട്ടു. അമ്മ നാല് ലക്ഷവും ഫെഫ്ക്ക 81000 രൂപയും പിഴയൊടുക്കണം. ഇന്നസെന്റ് 51000 രൂപയും സബി മലയില്‍ 61000 രൂപയും പിഴയൊടുക്കണം. രാജ്യത്തെ അസോസിയഷനുകളുടെയും വിവിധ സംഘടനകളുടെയും പ്രവര്‍ത്തന രീതി പരിശോധിക്കാന്‍  രൂപവത്കരിച്ച സംവിധാനമാണ് കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ. മലയാള സിനിമ കണ്ടത്തില്‍ ഏറ്റവുംവലിയ പ്രശ്നങ്ങള്‍ ആയിരുന്നു ഈ സംഘടനകളും വിനയനും തമ്മില്‍ ഉണ്ടായത്. അതിന്റെ അലയൊലികള്‍ ഇപ്പോഴും സിനിമാ മേഖലയില്‍ നിലനില്‍ക്കുന്നുണ്ട്.