ഏഷ്യയിലെ ഏറ്റവും നീളംകൂടിയ തുരങ്കപാത ഇനി ജമ്മു കാശ്മീരിന് സ്വന്തം

ഏഷ്യയിലെ ഏറ്റവും നീളംകൂടിയ തുരങ്കപാത ഇനി ഇന്ത്യക്ക് സ്വന്തം. രാജ്യത്തെ ഏറ്റവും ദുര്‍ഘട ഭൂപ്രകൃതിയായ ഹിമാലയത്തിലാണ് പാത വരുന്നത്. ജമ്മു-ശ്രീനഗര്‍ ദേശീയപാതയിലെ, 10.89 കിലോമീറ്റര്‍ നീളുന്ന ഈ തുരങ്കപാത ഏപ്രില്‍ രണ്ടിന് പ്രധാനമന്ത്രി രാജ്യത്തിനു സമര്‍പ്പിക്കും. പുതിയ പാത പ്രവര്‍ത്തനസജ്ജമാകുന്നതോടെ, ജമ്മു-ശ്രീനഗര്‍ യാത്രാദൂരം 41 കിലോമീറ്റര്‍ കുറയും. 2519 കോടിരൂപയാണ് നിര്‍മ്മാണ ചിലവ്. പുതിയ പാത വരുന്നതോടെ ഗതാഗതം രണ്ടുമണിക്കൂറോളം ലാഭിക്കാമെന്നും . ഇതിലൂടെ പ്രതിദിനം 27 ലക്ഷം രൂപയോളം ലാഭിക്കാനാകുമെന്നും പറയപ്പെടുന്നു.ദുര്‍ഘടമായ ഹിമാലയന്‍ ഭൂപ്രകൃതിയില്‍ നാലു വര്‍ഷം കൊണ്ടാണ് പാത നിര്‍മിച്ചത്. ജമ്മു-ശ്രീനഗര്‍ ദേശീയപാതയുടെ വികസനത്തിന്റെ ഭാഗമാണ് ഈ പദ്ധതി. ഡിജിറ്റല്‍ ട്രാഫിക് സംവിധാനങ്ങളുള്ള പാതയില്‍ മനുഷ്യന്റെ ഇടപെടല്‍ ഇല്ലാതെയുള്ള ഗതാഗതനിയന്ത്രണമാണ് പ്രവര്‍ത്തിക്കുക. അപകടങ്ങളും അഗ്നിബാധയും തടയാനുള്ള അത്യാധുനിക സംവിധാനങ്ങളാണ് പാതയില്‍ ഒരുക്കിയിരിക്കുന്നത്.