കൊല്ലത്ത് ബാലതാരത്തിനെ കൂട്ട ബലാല്‍സംഗം ചെയ്ത കേസ് അട്ടിമറിക്കാന്‍ മന്ത്രിസഭയിലെ വനിതാ അംഗത്തിന്‍റെ ശ്രമം
കൊല്ലം മുണ്ടക്കയത്ത് ബാലതാരത്തെ കൂട്ടബലാത്സംഗം ചെയ്ത കേസ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ശ്രമം നടക്കുന്നതായി ആരോപണം. കേസ് ഒതുക്കാന്‍ പോലീസ് ശ്രമിക്കുന്നുവെന്നും ഇതിനായി മന്ത്രിസഭയിലെ ഒരു വനിതാ അംഗം കേസില്‍ ഇടപെടുന്നതായും ആരോപണം ശക്തമാണ്. എട്ടുമാസം മുന്‍പ് ഒരു പിറന്നാള്‍ ആഘോഷത്തിനിടെയാണ് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായത്. സിപിഎം നേതാവിന്റെ ഉറ്റബന്ധുവായ ഫൈസലും സുഹൃത്തുക്കളുമാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ഫൈസിലിനെ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. അതേസമയം പ്രതിയുടെ ഉന്നത രാഷ്ട്രീയ ബന്ധം കാരണം പോലീസ് കേസ് അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കുകയാണെന്നാണ് ആരോപണം. മാത്രമല്ല പ്രതികളുടെ സിപിഎം ബന്ധം ഇതിനകം തന്നെ പുറത്തായ സ്ഥിതിക്ക് സര്‍ക്കാരിന് നേരെയും ആരോപണങ്ങളുടെ ചൂണ്ടുവിരല്‍ നീളുകയാണ്. മന്ത്രിസഭയിലെ ഒരു വനിതാ അംഗം കേസ് അട്ടിമറിക്കാന്‍ ഇടപെടുന്നതായി ഇതിനകം തന്നെ ആരോപണം ഉയര്‍ന്നുകഴിഞ്ഞു. ഫൈസലിന്റെ രാഷ്ട്രീയ ബന്ധങ്ങള്‍ കാരണം പോലീസ് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളും ആക്ഷേപിക്കുന്നു. കേസില്‍ കൂടുതല്‍ പ്രതികളുണ്ടെന്ന് ഇതിനകം വ്യക്തമായിക്കഴിഞ്ഞതാണ്.
പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടി ആദ്യം പരാതി നല്‍കിയപ്പോള്‍ പോലീസ് പരിഗണിച്ചില്ലെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. മാത്രമല്ല പരാതിക്കാരെ പോലീസ് ചീത്ത പറഞ്ഞ് ഇറക്കിവിട്ടതായും ആരോപിക്കപ്പെട്ടിരുന്നു. എന്നാല്‍ ഇത്തരം ആരോപണങ്ങള്‍ തെറ്റാണെന്നാണ് പോലീസിന്റെ ഭാഗത്ത് നിന്നുള്ള പ്രതികരണം. പ്രതിയായ ഫൈസലും കൂട്ടരും ചേര്‍ന്ന് സിനിമാ ലൊക്കേഷനെന്ന് പറഞ്ഞാണ് പെണ്‍കുട്ടിയെ കൊണ്ടുവന്നത്. പിറന്നാള്‍ ആഘോഷം കഴിഞ്ഞ് ഷൂട്ടിംഗിന് പോകാമെന്നായിരുന്നു ഇവര്‍ പെണ്‍കുട്ടിയെ പറഞ്ഞ് വിശ്വസിപ്പിച്ചത്. പെണ്‍കുട്ടിയെക്കൊണ്ട് നിര്‍ബന്ധിച്ച് മദ്യം കഴിപ്പിച്ച ശേഷമായിരുന്നു പീഡനം. കേസിലെ രണ്ടാം പ്രതിയായ കൊല്ലം സ്വദേശി ഒളിവിലാണ്. മൂന്നാം പ്രതി പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയ മുണ്ടക്കയത്തെ വീടിന്റെ ഉടമയാണ്. നിലവില്‍ പിടിയിലായ ഫൈസലിനെതിരെ പോസ്‌കോ നിയമപ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്. അതേസമയം ഈവന്റ് മാനേജ്‌മെന്റ് നടത്തുന്ന രണ്ട് പെണ്‍കുട്ടികളുടെ സഹായത്തോടെയാണ് പീഡനം നടന്നത് എന്ന് സൂചനയുണ്ട്. ഇതിലൊരാളായ രേഷ്മയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊല്ലം സ്വദേശിനിയാണ് രേഷ്മ. തൃപ്പൂണിത്തുറയില്‍ വ്യാപാരിയെ നഗ്നചിത്രങ്ങള്‍ ഉപയോഗിച്ച് ബ്ലാക്ക്‌മെയില്‍ ചെയ്ത കേസിലാണ് രേഷ്മയെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ബാലതാരത്തെ പീഡിപ്പിച്ച കേസില്‍ രേഷ്മയുടെ പങ്കിനെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്താനുണ്ടെന്നാണ് പോലീസ് പറയുന്നത്. കൂടാതെ ഒരു സീരിയല്‍ നടിയുടെ പേരും ആദ്യം കേട്ടിരുന്നു എന്നാല്‍ ഇപ്പോള്‍ അവരും സുരക്ഷിതയായിക്കഴിഞ്ഞു. പെണ്‍കുട്ടിയെ വീട്ടില്‍ നിന്നും കൂട്ടിക്കൊണ്ടുപോയത് സീരിയല്‍ നടിയായിരുന്നു എന്നാണ് ആദ്യം വാര്‍ത്തകള്‍ പുറത്തു വന്നത്.