ഇന്ത്യാക്കാരിയായ ഐ.ടി ജീവനക്കാരിയും മകനും അമേരിക്കയില്‍ കൊല്ലപ്പെട്ടു

ഇന്ത്യാക്കാരിയായ ഐ.ടി ജീവനക്കാരിയും മകനും അമേരിക്കയില്‍ കൊല്ലപ്പെട്ടുഇന്ത്യക്കാരിയായ ഐ.ടി ജീവനക്കാരിയെയും ഏഴ് വയസുളള മകനെയും ന്യൂജേഴ്‌സിയിലെ വീട്ടില്‍  കൊല്ലപ്പെട്ടനിലയില്‍. ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലക്കാരായ എന്‍ ശശികല (40), മകന്‍ അനീഷ് സായ്  എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.ഇരുവരും കൊല്ലപ്പെട്ടതാണ് എന്ന് ബന്ധുക്കള്‍ പറയുന്നു. വ്യാഴാഴ്ച വൈകീട്ട് ജോലികഴിഞ്ഞ് വീട്ടിലെത്തിയ ഭര്‍ത്താവ് എന്‍ ഹനുമന്തറാവുവാണ് മൃതദേഹങ്ങള്‍ കണ്ടത്. ഐ.ടി ജീവനക്കാരാണ് ഹനുമന്തറാവുവും ശശികലയും. ഒമ്പത്  വര്‍ഷമായി ഇരുവരും അമേരിക്കയിലാണ് താമസം. എന്താണ് കൊലപാതകത്തിന് കാരണം എന്ന് വ്യക്തമായിട്ടില്ല. മോഷണമാകം എന്ന് പോലീസ് പറയുന്നുണ്ട് എങ്കിലും വംശീയാക്രമണ സാധ്യതയും തള്ളിക്കളയുന്നില്ല. സംഭവത്തില്‍ ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നടുക്കം രേഖപ്പെടുത്തി. കഴിഞ്ഞ കുറച്ചു നാളുകളായി ഇന്ത്യക്കാര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ അമേരിക്കയില്‍ കൂടി വരികയാണ്. തെലങ്കാന സ്വദേശിയായ എയ്‌റോനോട്ടിക്കല്‍ എന്‍ജിനിയര്‍ ശ്രീനിവാസ് കുചിബോട്‌ല (32) ഫിബ്രവരി 23 ന് കന്‍സാസില്‍വച്ച് വെടിയേറ്റ് മരിച്ചിരുന്നു. തുടര്‍ന്ന്‍ തെലങ്കാനയില്‍ നിന്നുള്ള വംശി റെഡ്ഡി എന്നയാളും സമാനമായ രീതിയില്‍  ഫെബ്രുവരി പത്തിന് കാലിഫോര്‍ണിയയിലെ വീടിന് സമീപത്തുവച്ച് വെടിയേറ്റ് മരിച്ചിരുന്നു. അതിനുശേഷമാണ് ഇപ്പോള്‍ ഈ സംഭവം ഉണ്ടായിരിക്കുന്നത്.