ജോജോ എബ്രാഹം (38) റോമില്‍ നിര്യാതനായി
റോം: രക്താര്ബുര്ദത്തെതുടര്ന്ന് ഇറ്റലിയില്‍ നേഴ്സായി ജോലി ചെയ്തിരുന്ന ജോജോ എബ്രാഹം (38) റോമില്‍ നിര്യാതനായി. രക്തം നല്‍കുന്നതിനായി നൂറുകണക്കിന് മലയാളികളാണ് എല്ലാ സഹായവും വാദ്ഗാനം ചെയ്തു റോമിലെ ജമൈലി ആശുപത്രിയില്‍ ക്യാമ്പ് ചെയ്തിരുന്നത്. എന്നാല്‍ എല്ലാവരെയും ദുഃഖത്തിലാഴ്ത്തി ജോജോ പുലര്‍ച്ചെ 3.30ന് വിടവാങ്ങുകയായിരുന്നു.
ഏറ്റുമാനൂര്‍ നീണ്ടൂര്‍ സ്വദേശിയാണ് കൊച്ചുവരാക്കുടിലില്‍ ജോജോ എബ്രാഹം. ഏകദേശം ഒരു മാസം മുമ്പാണ് ജോജോയുടെ അസുഖത്തെ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് അടിയന്തര ചികിത്സയുമായി അദ്ദേഹത്തെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുകയായിരുന്നു. ഏറെ സൗഹൃദവും, ഉപകാരിയുമായിരുന്ന അദ്ദേഹത്തിന് രക്തം നല്‍കാനും മറ്റുമായി ഇന്നലെ രാത്രി അന്‍പതില്‍ അധികം പേര് ആശുപത്രില്‍ എത്തിയിരുന്നു. പതിനഞ്ച് വര്‍ഷമായി റോമില്‍ ജീവിക്കുകയായിരുന്നു ജോജോയ്ക്കു റോമില്‍ ധാരാളം സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു. ഏതാവശ്യത്തിനും താങ്ങായി അവര്‍ ജോജോയുടെ മരണത്തിലും കൂടെയുണ്ടായിരുന്നു. ഒടുവില്‍ എല്ലാവരെയും വേദനിയിലാഴ്ത്തി മാര്‍ച്ച് 24ന് അദ്ദേഹം യാത്രയായി.
ഉഴവൂര്‍ കുന്നുംപുറത്ത് കുടുംബാംഗമായ ഭാര്യ സീനയും റോമില്‍ തന്നെ ജോലി ചെയ്യുകയാണ്. ആദിത്യ (11), അധീന (7), അയോണ (4) എന്നിവര്‍ മക്കളാണ്. മൂവരും നാട്ടില്‍ തന്നെയാണ്. ഏക മകനായ ജോജ്യ്ക്കു രണ്ടു സഹോദരിമാരാണ് ഉള്ളത്. ഇരുവരും ഇറ്റലിയിലെ ജെനോവയില്‍ ജോലി ചെയ്യുകയാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. ഇന്ത്യന്‍ എംബസ്സിയുമായുള്ള നടപടികള്‍ തിങ്കളാഴ്ച മാത്രമേ തുടങ്ങാനാകുള്ളൂ. മാര്‍ച്ച് 29ന് മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകാന്‍ കഴിയുമെന്നാണ് ബന്ധുക്കള്‍ കരുതുന്നത്. നീണ്ടൂര്‍ സെന്റ് മൈക്കിള്‍സ് ദേവാലയത്തില്‍ സംസ്ക്കാര ശുശ്രുഷകള്‍ നടക്കും.
റോമിലെ മലയാളി സമൂഹം അനുശോചനം അറിയിച്ചുകൊണ്ടിരിക്കുകയാണ്…