അരിക്ക് പിന്നാലെ മലയാളികളുടെ മണ്ണെണ്ണയും വെട്ടിക്കുറച്ച് കേന്ദ്രം ; അടുത്ത മാസം മുതല്‍ പഞ്ചസാരയും ഇല്ല

അരി വിഹിതം വെട്ടിക്കുറച്ചതിന് പിന്നാലെ കേരളത്തിന്‌ വേണ്ടിയുള്ള മണ്ണെണ്ണയും കേന്ദ്രം നിര്‍ത്തലാക്കുന്നു. ഇപ്പോള്‍ ലഭിക്കുന്ന 16908 കിലോ ലിറ്ററില്‍ നിന്നും 15456 കിലോ ലിറ്ററായാണ് വെട്ടികുറച്ചത്. ഇതോടെ ഇനി കേരളത്തിലെ ഒരു കുടുംബത്തിന് കേവലം കാല്‍ ലിറ്റര്‍ മണ്ണെണ്ണ മാത്രമേ  ലഭിക്കു. മത്സ്യതൊഴിലാളികള്‍ക്കായി സബ്സിഡി മണ്ണെണ്ണ മറിച്ച് കൊടുക്കുന്നതാണ് കേരളത്തിന് തിരിച്ചടിയായത് എന്ന് പറയപ്പെടുന്നു. മറ്റ് സംസ്ഥാനങ്ങളെല്ലാം കേന്ദ്രത്തിന് പ്രത്യേക അപേക്ഷ നല്‍കി മത്സ്യത്തൊഴിലാളികള്‍ക്ക് റേഷന്‍ മണ്ണെണ്ണ നല്‍കുമ്പോള്‍ കേരളത്തില്‍ വീടുകളില്‍ വിളക്ക്  കത്തിക്കുവാന്‍ നല്‍കുന്ന മണ്ണെണ്ണയാണ് മത്സ്യ തൊഴിലാളികള്‍ക്ക് നല്‍കിയിരുന്നത്. ഇത്തരത്തില്‍ 2000 കിലോ ലിറ്റര്‍ മണ്ണെണ്ണ കേരളം വകമാറ്റി വിതരണം ചെയ്തതാണ് കേന്ദ്രം കടുത്ത നടപടികള്‍ സ്വീകരിക്കാന്‍ കാരണമായത്. അതേസമയം അടുത്ത മാസം മുതല്‍ പഞ്ചസാര വിഹിതത്തിലും കുറവ് വരും എന്നാണ് റിപ്പോര്‍ട്ടുകള്‍ ഉള്ളത്. ഇതോടെ ബിപിഎല്‍ കുടുംബങ്ങള്‍ക്ക് ലഭിക്കുന്ന പഞ്ചസാര ഇതോടെ നഷ്ടമാകും.