ചോദ്യപേപ്പര്‍ ചോര്‍ന്നു ; എസ് എസ് എല്‍ സി കണക്ക് പരീക്ഷ വീണ്ടും നടത്തും

പാലക്കാട്‌: ചോദ്യപേപ്പര്‍ ചോര്‍ത്തി നല്‍കിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് എസ്എസ്എല്‍സി കണക്ക് പരീക്ഷ റദ്ദാക്കി. പാനലിലെ ഒരു അധ്യാപകന്‍ തയാറാക്കിയ ചോദ്യങ്ങള്‍ അതേ പോലെ മലപ്പുറത്തെ ഒരു ട്യൂഷന്‍ സെന്ററിന് ചോര്‍ത്തി നല്‍കിയതായാണ് കണ്ടെത്തിയിരിക്കുന്നത്. ഈ മാസം 30 നു ഉച്ചയ്ക്ക് 1.30 ന് വീണ്ടും കണക്കിന്റെ പരീക്ഷ നടത്തും. വിദ്യാഭ്യാസ മന്ത്രി വിളിച്ചുചേര്‍ത്ത അടിയന്തര യോഗമാണ് പരീക്ഷ വീണ്ടും നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. 30ന് നടത്താന്‍ നിശ്ചയിച്ചിരുന്ന മറ്റു ക്ലാസ്സുകളിലെ പരീക്ഷകള്‍ 31 ലേക്ക് മാറ്റിയിട്ടുണ്ട്. നേരത്തേ സംഭവത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ചോദ്യകർത്താവിനെ പാനലിൽനിന്ന് ഒഴിവാക്കാൻ ഡി.പി.െഎ നിർദേശം നൽകിയിട്ടുണ്ട്. കണ്ണൂർ സ്വദേശിയായ ഹയർ സെക്കൻഡറി അധ്യാപകനാണ് ചോദ്യേപപ്പർ തയാറാക്കിയത്. ഇയാൾക്കെതിരെ നടപടിയുണ്ടാകും. മലപ്പുറം ജില്ലയിലെ അരീക്കോെട്ട സ്വകാര്യ സ്ഥാപനം നടത്തിയ മാതൃക പരീക്ഷക്ക് തയാറാക്കിയ കണക്ക് ചോദ്യപേപ്പറിലെ ചോദ്യങ്ങളിൽ പലതും എസ്.എസ്.എൽ.സി പരീക്ഷയിൽ ആവർത്തിച്ചെന്നാണ് ആരോപണം. അരീക്കോട് തോട്ടുമുക്കത്തെ മലബാർ എജുക്കേഷൻ റിസർച് ഇൻസ്റ്റിറ്റ്യൂട്ട് (മെറിറ്റ്) തയാറാക്കിയ ചോദ്യങ്ങളുമായി ബന്ധപ്പെട്ടാണ് പരാതി ഉയർന്നത്. സ്ഥാപനം തയാറാക്കിയ ചോദ്യപേപ്പറിെൻറ പകർപ്പ് ലഭ്യമാക്കാൻ മലപ്പുറം ഡി.ഇ.ഒക്ക് പരീക്ഷ സെക്രട്ടറി നിർദേശം നൽകിയിരുന്നു. ഏതാനും ദിവസമായി സാമൂഹികമാധ്യമങ്ങളിൽ സ്വകാര്യ സ്ഥാപനത്തിെൻറ ചോദ്യേപപ്പറുമായി ബന്ധപ്പെട്ട പരാതി പരക്കുന്നുണ്ട്. ഒേട്ടറെ പേർ കഴിഞ്ഞദിവസം ഇതുസംബന്ധിച്ച് പരീക്ഷഭവനിൽ പരാതിയും അറിയിച്ചു.