അണ്ടര്‍വെയര്‍ മാത്രമല്ല പെണ്ണായത് കൊണ്ട് വേറെ പലതും ഇടാറുണ്ട് എന്ന് ഗായത്രി സുരേഷ് (വീഡിയോ)
മലയാള യുവനടിമാരില്‍ ശ്രദ്ധേയായവരില്‍ ഒരാളാണ് ഗായത്രി സുരേഷ്. വമ്പന്‍ വിജയചിത്രങ്ങള്‍ ഒന്നും തന്നെ ക്രെഡിറ്റില്‍ ഇല്ല എങ്കിലും ഗായത്രിക്ക് കൈ നിറയെ ചിത്രങ്ങളാണ്. ന്യൂ ജെന്‍ സിനിമാക്കാരുടെ ഗണത്തില്‍പ്പെടുത്താന്‍ പറ്റുന്ന താരങ്ങള്‍ക്കിടയിലാണ് ഇവരുടെയൊക്കെ സ്ഥാനം. അതുകൊണ്ടുതന്നെ ഇവരുടെയെല്ലാം നിലപാടുകളും ന്യൂജെന്‍ ആയിരിക്കും . മനോരമ ചാനലിലെ ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിയില്‍ ഗായത്രി അതിഥിയായി എത്തിയ ഒരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിമാറിക്കഴിഞ്ഞു. റിമി ടോമി അവതരിപ്പിക്കുന്ന ആ പ്രോഗ്രാമില്‍ ഗായത്രി പരസ്യമായി പറഞ്ഞ രണ്ടുവാക്കാണ് വീഡിയോയെ വൈറല്‍ ആക്കി മാറ്റിയത്. തന്‍റെ ഗുണഗണങ്ങളെ പറ്റി ഗായത്രി പറയുന്നതിന്റെ ഇടയില്‍ റിമി പറഞ്ഞ ഒരു വാക്കിനു ബദലായി “താന്‍ അണ്ടര്‍വെയര്‍ മാത്രമല്ല പെണ്ണായത് കൊണ്ട് വേറെ പലതും ഇടാറുണ്ട്” എന്നാണ് ഗായത്രി പരസ്യമായി പറഞ്ഞത്. ആഴ്ച്ചകള്‍ക്ക് മുന്‍പ് വന്ന ഇതിന്റെ വീഡിയോ ആ ഭാഗം മാത്രം ആരോ കട്ട് ചെയ്തു സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയായിരുന്നു. പബ്ലിസിറ്റിക്ക് വേണ്ടിയുള്ള വില കുറഞ്ഞ പരിപാടിയാണ് എന്നാണു ഇതിനെതിരെ ചിലരുടെ അഭിപ്രായം,എന്നാല്‍ ഇതൊക്കെ വിളിച്ചു പറഞ്ഞ നടിയുടെ ധൈര്യത്തിനെ പുകഴ്ത്തുന്നവരും ഉണ്ട്. ചാനലിന്റെ റേറ്റിംഗ് കൂട്ടാന്‍വേണ്ടി താരങ്ങളെ കൊണ്ട് മനപ്പൂര്‍വ്വം ഇങ്ങനെയൊക്കെ പറയിക്കുന്നതാണ് എന്നും ചിലര്‍ ആരോപിക്കുന്നു.