ആധാര്‍ ഇല്ലാത്തവര്‍ക്ക് ഇനിമുതല്‍ മൊബൈല്‍ഫോണ്‍ കണക്ഷന്‍ ഇല്ല

ന്യൂഡല്‍ഹി : മൊബൈല്‍ കണക്ഷന്‍ എടുക്കുവാന്‍ ആധാര്‍ കാര്‍ഡ്  നിര്‍ബന്ധമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. രാജ്യത്തെ എല്ലാ മൊബൈല്‍ നമ്പറുകളും ആധാറുമായി ബന്ധിപ്പിക്കാന്‍ കേന്ദ്ര ടെലികോം മന്ത്രാലയം നടപടി തുടങ്ങി. 2018 ഫെബ്രുവരി ആറിനകം നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് ടെലികോം സേവനദാതാക്കളെ മന്ത്രാലയം അറിയിച്ചു. പാൻ കാർഡിനും ആദായ നികുതി  റിട്ടേണുകൾക്കും ആധാർ കാർഡ് നിർബന്ധമാക്കിയതിന് പിന്നാലെയാണ് പുതിയ തീരുമാനം. രാജ്യത്തെ മൊബൈൽ സേവനദാതാക്കളോട് നിലവിലുള്ള ഫോൺ ഉപഭോക്തക്കളുടെ വിവരങ്ങൾ അവരുടെ ആധാർ നമ്പർ ഉപയോഗിച്ച് സ്ഥിരീകരിക്കണമെന്ന് കേന്ദ്രസർക്കാർ ഉത്തരവിട്ടിരുന്നു. ഇതു പ്രകാരം എല്ലാ ഉപഭോക്തക്കൾക്കും വെരിഫിക്കേഷൻ കോഡ് എസ്.എം.എസായി അയക്കും. നമ്പർ ഉപയോഗത്തിലുണ്ടെന്ന് ഉറപ്പ് വരുത്തനാണ് ഇത്. ഡാറ്റ ഉപയോഗത്തിന്മാത്രമായുള്ള നമ്പറുകൾ ഉടമസ്ഥെൻറ മറ്റേതങ്കിലും നമ്പറിലേക്ക് എസ്.എം.എസ് സ്വീകരിച്ചാണ് നമ്പറുകൾ സ്ഥിരീകരിക്കേണ്ടത്. ഇ-കെവൈസി നടപടികള്‍ പൂര്‍ത്തിയായശേഷം വിവരങ്ങള്‍ അന്തിമമായി ഡേറ്റാബേസില്‍ രേഖപ്പെടുത്താന്‍ മൂന്നുദിവസം കാത്തിരിക്കണം.