മൂന്ന് മാസത്തേയ്ക്ക് ഉമ്മന്‍ചാണ്ടി വീണ്ടും മുഖ്യമന്ത്രിയാകുന്നു

കോട്ടയം: ഞായറാഴ്ച രാവിലെ പുതുപ്പള്ളി പള്ളിയിലെ കുര്‍ബാനയില്‍ പങ്കെടുത്ത ശേഷം ഉമ്മന്‍ ചാണ്ടി വീണ്ടും മുഖ്യമന്ത്രിയാകും. ഈ കാര്യം കേട്ട് അന്തം വിടേണ്ട! കേട്ടത് സത്യമാണ്. എന്നാൽ സിനിമയില്‍ ആണെന്ന് മാത്രം.

സണ്‍പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ സൈമണും അജ്‌ലിന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന പീറ്റര്‍ എന്ന സിനിമയിലാണ് പുതുപ്പള്ളിക്കാരുടെ കുഞ്ഞുഞ്ഞ് മുഖ്യമന്ത്രി വേഷം അണിയുന്നത്. ഞായറാഴ്ച രാവിലെ 7.30ന് പുതുപ്പള്ളി പള്ളിയുടെ മുന്‍പിലെ കല്‍കുരിശിങ്കല്‍ മെഴുകുതിരി തെളിച്ച് സിനിമയുടെ ഷൂട്ടിങ് ആരംഭിക്കാനാണ് പദ്ധതി ഇട്ടിരിക്കുന്നത്. ഞായറാഴ്ച പുതുപ്പള്ളി പള്ളിയിലെ ഉമ്മന്‍ ചാണ്ടിയുടെ കുര്‍ബാനയും പുതുപ്പള്ളിയിലെ നിവേദനത്തിരക്കും മറ്റുമാണ് ഷൂട്ട് ചെയ്യുന്നത്.

ന്യൂജനറേഷന്‍ ഫീച്ചര്‍ സിനിമായാണെങ്കിലും ഉമ്മന്‍ ചാണ്ടി പതിവ് കുഞ്ഞുഞ്ഞ് ശൈലിയില്‍ തന്നെയായിരിക്കും. കുട്ടികളുടെയും പരാതികളും വിക്ഷമതകളും കേട്ട് പരിഹാരം കാണുന്ന മുഖ്യമന്ത്രിയുടെ റോളാണ് ഉമ്മന്‍ ചാണ്ടിക്ക് ഉള്ളത്. കോഴിക്കോട്, ഡല്‍ഹി, കുട്ടിക്കാനം, കോട്ടയം എന്നിവിടങ്ങളിലും പുതുപ്പള്ളിക്ക് പുറമെ ഷൂട്ടിങ് ഉണ്ട്. ചിത്രത്തിലെ രണ്ട് ഗാനങ്ങളും വനിതാ കമ്മീഷന്‍ അംഗം പ്രൊഫ. പ്രമീളദേവിയാണ് എഴുതുന്നത്.

ഞായറാഴ്ച കൂടാതെ അഞ്ച് ദിവസങ്ങില്‍ കൂടി പുതുപ്പള്ളിയിലെ വീട്ടിലും പരിസരങ്ങളിലും ഷൂട്ടിങ് ഉണ്ടായിരിക്കും. അടുത്ത മൂന്ന് മാസത്തേയ്ക്ക് ഇടയ്ക്കിടെ ഈ വേഷം അദ്ദേഹത്തിന് അണിയേണ്ടി വരും