എ.കെ. ശശീന്ദ്രെന്റ രാജി: രഹസ്യാന്വേഷണവിഭാഗം അന്വേഷണം തുടങ്ങി

തിരുവനന്തപുരം: മന്ത്രി എ.കെ. ശശീന്ദ്രെന്റ രാജിയില്‍ കലാശിച്ച ഫോണ്‍ സംഭാഷണത്തി!!െന്റ ഉറവിടത്തെക്കുറിച്ച് പൊലീസ് അന്വേഷിക്കും. ഇതു സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ്‌ െബഹ്‌റയുമായി ഫോണിലൂടെ സംസാരിച്ചതായാണ് പ്രാഥമിക വിവരം.

വിവാദ ഫോണ്‍കാളിന് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്നാകും പൊലീസ് പരിശോധിക്കുക. പരാതിക്കാരി പ്രത്യക്ഷത്തുവരാത്ത സാഹചര്യത്തില്‍ കേസുണ്ടാകില്ലെന്നായിരുന്നു ആദ്യവിലയിരുത്തലെങ്കിലും സമഗ്രമായ അന്വേഷണം വേണമെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. എല്ലാ വശങ്ങളും പരിശോധിക്കേണ്ടതുണ്ടെന്നും ശശീന്ദ്രനും മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഫോണ്‍സംഭാഷണം പുറത്തുവന്ന് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും പരാതിക്കാര്‍ രംഗത്ത് വരാത്തത് ശ്രദ്ധേയമായി.

പരാതിക്കാരില്ലാത്ത സംഭവത്തിനുപിന്നാലെ പോകാനില്ലെന്ന് കോണ്‍ഗ്രസ് എം.എല്‍.എ വി.ടി. ബല്‍റാം ചാനല്‍ ചര്‍ച്ചയില്‍ പ്രതികരിക്കുകയും ചെയ്തു. ഇതിനുതൊട്ടുപിന്നാലെ അനില്‍ അക്കര എം.എല്‍.എ സ്ത്രീകള്‍ക്കാകെ നാണക്കേടായ സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്നും ശശീന്ദ്രനെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി കൈമാറി. ഇതോടെ കേസന്വേഷണം ഒഴിവാക്കാനാകാത്ത സാഹചര്യമാണ് പൊലീസിനുള്ളത്.

സൈബര്‍ പൊലീസി!!െന്റ സഹായത്തോടെ ക്രൈംബ്രാഞ്ച് അന്വേഷണത്തിനാണ് സാധ്യത തെളിയുന്നത്. ഇതുസംബന്ധിച്ച് അന്തിമതീരുമാനമായിട്ടില്ലെങ്കിലും ഫോണ്‍ചോര്‍ത്തലിനെ ചുറ്റിപ്പറ്റിയാകും അന്വേഷണം പുരോഗമിക്കുകയെന്ന് ഏറക്കുറെ ഉറപ്പായിട്ടുണ്ട്. പുതിയ ചാനലി!!െന്റ ലോഞ്ചിങ്ങി!!െന്റ ഭാഗമായാണ് വിവാദ ശബ്ദരേഖ പുറത്തുവന്നത്. ഇതാര് ചെയ്തു, പുറത്തുനിന്ന് ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ, സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍നിന്നോ മുന്നണിയില്‍നിന്നോ ആരെങ്കിലും സഹായം ലഭ്യമാക്കിയോ എന്നീ കാര്യങ്ങളും പരിശോധിക്കും. ഇടതുമുന്നണിയിലെ ഒരു എം.എല്‍.എക്ക് സംഭവത്തില്‍ പങ്കുണ്ടെന്ന് സാമൂഹികമാധ്യമങ്ങളില്‍ ആക്ഷേപം നിറഞ്ഞിരുന്നു.