മഞ്ജു വാര്യരേയും ഷക്കീലയേയും താരതമ്യപ്പെടുത്തി സംഘപരിവാര്‍ ; ആമിയും മാമിയും ഒന്നാണ് എന്ന് ആക്ഷേപം

മലയാളത്തിന്റെ പ്രിയ സംവിധായകന്‍ കമല്‍ അടുത്തതായി സംവിധാനംചെയ്യുന്ന ചെയ്യുന്ന ചിത്രമാണ് ആമി. മലയാളികളുടെ പ്രിയങ്കരിയായിരുന്ന എഴുത്തുകാരി കമലാ സുരയ്യ എന്ന മാധവിക്കുട്ടിയുടെ ജീവിതമാണ് ആമിയിലൂടെ  സിനിമയാകുന്നത്. ആമിയായി വെള്ളിത്തിരയില്‍ എത്തുന്നത് മഞ്ജു വാര്യരും. എന്നാല്‍ ചിത്രീകരണം ആരംഭിക്കുന്നതിന് മുന്‍പ് തന്നെ വിവാദങ്ങളില്‍ അകപ്പെട്ട സിനിമയാണ് ആമി. സംഘപരിവാര്‍ ചിത്രത്തിനെ നിരന്തരം ആക്രമിക്കുകയാണ്. ആദ്യം ആമിയുടെ വേഷത്തില്‍ ബോളിവുഡ് നായിക വിദ്യാ ബാലനായിരുന്നു അഭിനയിക്കാന്‍ ഇരുന്നത്.എന്നാല്‍ ആര്‍ എസ് എസ് ദേശിയ നേതൃത്വം ഇടപെട്ടു വിദ്യാ ബാലനെ ചിത്രത്തില്‍ നിന്നും പിന്മാറ്റുകയായിരുന്നു.അതിനു ശേഷം പലരുടെയും പേരുകള്‍ കേട്ടു എങ്കിലും അവസാനം മഞ്ജു വാര്യര്‍ ഈ വേഷം സ്വീകരിക്കാന്‍ തയ്യാറാവുകയായിരുന്നു. എന്നാല്‍ അതിനുശേഷം മഞ്ജുവിനെ വളഞ്ഞിട്ട് ആക്രമിക്കുന്ന നടപടിയാണ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ചെയ്യുന്നത്. വളരെ മോശമായ രീതിയിലാണ് മഞ്ജു വാര്യരേയും ആമി സിനിമയെയും അവര്‍ സോഷ്യല്‍ മീഡിയയില്‍ വ്യക്തിഹത്യ  ചെയ്തുകൊണ്ടിരിക്കുന്നത്. അവസാനമായി മഞ്ജു വാര്യരേയും ഷക്കീലയേയും ചേര്‍ത്തുവച്ചാണ് സംഘപരിവാര്‍ അനുകൂല ഫേസ്ബുക്ക് ഗ്രൂപ്പില്‍  ഇപ്പോള്‍ പോസ്റ്റ്‌ വന്നിരിക്കുന്നത്. ആമി… എന്തരോ എന്തോ. പണ്ട് മാമി എന്നൊരു ഷക്കീല പടം ഇറങ്ങിയിട്ടുണ്ട്. ഇനി അതുപോലെ വല്ലതും ആണോ എന്നാണ് ചോദ്യം. മാധവിക്കുട്ടിയെ വീട്ടില്‍ വിളിച്ചിരുന്ന പേരാണ് ആമി എന്നത്. അതുകൊണ്ട് തന്നെയാണ് കമല്‍ ആമി എന്ന പേര് തന്റെ സിനിമയ്ക്കായി തിരഞ്ഞെടുത്തത്. ആ പേരുനെ ആണ് ഇപ്പോള്‍ ഷക്കീലയുടെ മാമി പടവുമായി ചിലര്‍ താരതമ്യം ചെയ്യുന്നത് എന്നതാണ് കഷ്ടം. മാധവിക്കുട്ടി മതംമാറി കമല സുരയ്യ ആയ കാര്യ മാത്രമേ ആക്ഷേപം ഉന്നയിക്കുന്ന പലര്‍ക്കും അറിയുകയുള്ളൂ. മതംമാറിയ മാധവിക്കുട്ടിയുടെ സിനിമ എടുക്കുന്നു എന്നതാണ് അവരുടെ പ്രശ്‌നം. കൂടാതെ ദേശിയഗാന വിവാദത്തില്‍ കമല്‍ സ്വീകരിച്ച നിലപാടും സംഘികളെ ചൊടിപ്പിച്ചിരുന്നു. മാധവിക്കുട്ടിയെ പോലെ മഞ്ജു വാര്യരും മതം മാറാതിരുന്നാല്‍ മതിയായിരുന്നു എന്നാണ് മറ്റ് ചിലര്‍ പറയുന്നത്.  തങ്ങള്‍ക്ക് താത്പര്യമില്ലാത്ത സ്ത്രീകളെ സ്ലട്ട് ഷെയിമിന് വിധേയരാക്കുക എന്നത് തന്നെയാണ് ഇതിന് പിന്നിലും. സത്യത്തില്‍ മാധവിക്കുട്ടി ആരായിരുന്നു എന്ന് പോലും അറിയാത്തവരാണ് ഇപ്പോള്‍ ഈ സിനിമയ്ക്ക് എതിരെ രംഗത്ത് വന്നിരുക്കുന്നത് എന്നതാണ് ദയനീയമായ അവസ്ഥ. അവരുടെ ഒരു കൃതി പോലും വായിച്ചിട്ടില്ലാത്തവരാണ് ഇപ്പോള്‍  അവര്‍ എഴുതിയിരുന്നത് എല്ലാം സംസ്കാരത്തിനു നിരക്കാത്ത അശ്ളീലങ്ങളായിരുന്നു എന്ന് പറഞ്ഞു നടക്കുന്നത്.