അമേരിക്കയില്‍ നൈറ്റ് ക്ലബ്ബില്‍ വെടിവെപ്പ് ; ഒരു മരണം നിരവധിപേര്‍ക്ക് പരിക്ക്
അമേരിക്കയിലെ നൈറ്റ് ക്ലബ്ബില്‍ ഉണ്ടായ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. 15 ഓളം പേര്‍ക്ക് പരിക്കേറ്റു. പ്രാദേശിക സമയം ഞായറാഴ്ച പുലര്‍ച്ചെ 1.30 നാണ് ഓഹിയോ സംസ്ഥാനത്തെ സിന്‍സിനാറ്റിയിലുള്ള കാമിയോ നൈറ്റ് ക്ലബ്ബില്‍ രണ്ടുപേര്‍ അവിടെ ഉണ്ടായിരുന്നവര്‍ക്ക് നേരെ വെടിവെപ്പ് നടത്തിയത്. വെടിവെപ്പിനുശേഷം അക്രമികള്‍ രക്ഷപെട്ടു. അക്രമികളെ തിരിച്ചറിയാന്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ അടക്കമുള്ളവ പോലീസ് പരിശോധിച്ച് വരികയാണ്. അതേസമയം വെടിവെപ്പിന് പിന്നില്‍ ഭീകരരാണെന്ന സൂചനകള്‍ ഇല്ലെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞവര്‍ഷം അമേരിക്കയിലെ ഓര്‍ലാന്‍ഡോയിലുള്ള ഗേ നൈറ്റ് ക്ലബ്ബിലുണ്ടായ വെടിവെപ്പില്‍ 49 പേര്‍ കൊല്ലപ്പെട്ടിരുന്നു. വെടിയേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ് എന്ന് പോലീസ് പറയുന്നു.