ബലാത്സംഗം ചെയ്യപ്പെട്ട യുവതി മുറവിളികൂട്ടിയില്ല: പ്രതിയെ രക്ഷിച്ച് ഇറ്റാലിയന്‍ കോടതി
റോം: ആശുപത്രി ബെഡില്‍ മാനഭംഗം ചെയ്യപ്പെട്ട യുവതി നിലവിളിച്ചില്ല എന്ന കാരണത്താല്‍ ട്യൂറിന്‍ കോടതി പ്രതിയെ വെറുതെവിട്ടു. ഇറ്റാലിയന്‍ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.എസ്.എ ആണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്.
അതേസമയം കോടതിയുടെ വിവാദ പരാമര്‍ശം സ്ത്രീ സംഘടനകള്‍ക്കിടയിലും, പ്രതിപക്ഷ പാര്‍ട്ടിയിലും വന്‍വിവാദത്തിന് തിരികൊളുത്തി. മാനഭംഗം നടന്ന സമയത്ത് സ്ത്രീകള്‍ നിലവിളിച്ചാല്‍ ഉണ്ടാകില്ലെന്നാണ് ഇറ്റാലിയന്‍ കോടതി നിരീക്ഷിച്ചത്.
യുവതിയെ സഹപ്രവര്‍ത്തകന്‍ (46) മാനഭംഗപ്പെടുത്തുമ്പോള്‍ നിലവിളിക്കുകയോ കരയാനോ, സഹായം അപേക്ഷിക്കാനോ ശ്രമിച്ചില്ലെന്നും ലൈംഗിക ആകര്‍ഷണം തോന്നുന്ന തരത്തില്‍ സഹപ്രവര്‍ത്തകനോട് സഹകരിച്ചുവെന്നുമാണ് കോടതിയുടെ നിരീക്ഷണം. എന്നാല്‍ കോടതി വിധിയെ തുടര്‍ന്ന് കൂടുതല്‍ അന്വേഷണത്തിന് നീതിന്യായ വകുപ്പ് മന്ത്രി ആന്‍ഡ്രിയ ഒര്‍ലാന്‍ഡോ ഉത്തരവിട്ടുണ്ട്.