ലൈംഗികാരോപണം ; ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍ മന്ത്രി സ്ഥാനം രാജിവെച്ചു

കോഴിക്കോട് : സ്ത്രീയുമായുള്ള അശ്ലീല സംഭാഷണ ക്ലിപ്പുകള്‍ പുറത്തുവന്നതിനെത്തുടര്‍ന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍ മന്ത്രി സ്ഥാനം രാജി വച്ചു. മന്ത്രിയെ കാണാനെത്തിയ സ്ത്രീയോട് ലൈംഗക ചുവയുള്ള രീതിയില്‍ മന്ത്രി സംസാരിക്കുന്നതിന്റെ ഫോണ്‍ സംഭാഷണങ്ങള്‍ പുറത്ത് വന്നതിനെ തുടര്‍ന്നാണ് സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും യശ്ശസ് ഉയര്‍ത്തിപ്പിടിക്കുന്നതിനായി ഗതാഗത മന്ത്രി സ്ഥാനത്ത് നിന്നും രാജി വയ്ക്കുന്നതായി മന്ത്രി എ.കെ ശശീന്ദ്രന്‍ വ്യക്തമാക്കിയത്.
ശരി തെറ്റുകള്‍ പരിശോധിക്കുന്നതിന് മുമ്പായി ധാര്‍മികത ഉയര്‍ത്തണം. പാര്‍ട്ടിയും ഞാനും ഉയര്‍ത്തിയ രാഷ്ട്രീയ ധാര്‍മികതയുണ്ട്. എന്റെ പേരില്‍ പാര്‍ട്ടിയും പ്രവര്‍ത്തകരും വോട്ടര്‍മാരും ലജ്ജിക്കേണ്ടി വരില്ല എന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നക്കുറിച്ചുള്ള വിശ്വാസം ഊട്ടി ഉറപ്പിക്കേണ്ടതുണ്ട്. എല്‍ഡിഎഫ് രാഷ്ട്രീയ ധാര്‍മികത ഉയര്‍ത്തിപ്പിടിക്കുന്ന പ്രസ്ഥാനമാണ്. ഏത് ആവശ്യത്തിനും സമീപിക്കുന്ന ആരോടും നല്ല രീതിയിലാണ് പ്രതികരിച്ചിട്ടുള്ളത് എന്നാണ് പൂര്‍ണ വിശ്വാസം. എന്റെ ഭാഗത്തു നിന്നും അങ്ങിനെ ഒരു വീഴ്ച ഉണ്ടായതായി ഒരിക്കലും തോന്നിയിട്ടില്ല. എന്തെങ്കിലും തെറ്റ് ആരോടെങ്കിലും ചെയ്യ്തതായി തോന്നുന്നില്ല. ഇത് ഏതെങ്കിലും തരത്തിലുള്ള കുറ്റസമ്മതമല്ല മാധ്യമപ്രവര്‍ത്തകരുടെ പിന്തുണയ്ക്ക് നന്ദി അറിയിക്കുന്നതായും അദ്ദേഹം അറിയിച്ചു.