വൃത്തികെട്ട ബ്രാഹ്മണ സംസ്‌കാരത്തിന് തിരിച്ചടിയേകുവാന്‍ ദളിതരോട് ബീഫ് കഴിക്കുവാന്‍ കളക്റ്ററുടെ ആഹ്വാനം
തെലുങ്കാന : വൃത്തികെട്ട ബ്രാഹ്മണ സംസ്‌കാരത്തിന് തിരിച്ചടിയേകുവാന്‍ ദളിതരോട് ബീഫ് കഴിക്കുവാന്‍ കളക്റ്ററുടെ ആഹ്വാനം. തെലുങ്കാനയിലെ ജയശങ്കര്‍ ഭൂപന്‍പള്ളി ജില്ലാ കളക്ടര്‍ എ മുരളിയാണ് കഴിഞ്ഞദിവസം ബീഫ് നിരോധനത്തിനെതിരേ ശക്തമായി രംഗത്തുവന്നത്. ആദിവാസി ഗ്രാമത്തില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബീഫ് നിരോധനത്തിനുപിന്നില്‍ വൃത്തികെട്ട ബ്രാഹ്മണ്യ സംസ്‌കാരമാണെന്നും അതിനാല്‍ ആരും ബീഫ് കഴിക്കാതിരിക്കരുതെന്നും അദ്ദേഹം പറയുന്നു. കലക്ടറുടെ നിലപാടിന് പിന്തുണയുമായി യുവാക്കളുള്‍പ്പെടെ രംഗത്തെത്തിയിട്ടുണ്ട്. ബീഫ് ജീവിതശൈലിയുടെ ഭാഗമാക്കിയ പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗക്കാരുടെ ആരോഗ്യത്തെ ബീഫ് നിരോധനം ദോഷകരമായി ബാധിച്ചിട്ടുണ്ടെന്നായിരുന്നു കളക്ടര്‍ പറഞ്ഞത്. നൂറ്റാണ്ടുകളായി ബീഫ് കഴിച്ചുവരുന്ന അവരുടെ ആരോഗ്യത്തിന്റെ കാരണം തന്നെ ബീഫ് ആണ്. പ്രോട്ടീന്‍ സമൃദ്ധമായ ഇറച്ചി കഴിക്കാതായപ്പോള്‍ രോഗപ്രതിരോധശേഷിയെയും അത് ബാധിച്ചുതുടങ്ങി. രംഗറെഡ്ഡി, മെഹബൂബ്‌നഗര്‍ ജില്ലകളിലെ ദലിതരും ആദിവാസികളും ബീഫ് കിട്ടാതായപ്പോള്‍ തങ്ങള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടായതായി തന്നെ അറിയിച്ചിരുന്നുവെന്നും കളക്ടര്‍ മുരളി പറയുന്നു. ബീഫ് കിട്ടാത്തതിനാല്‍ കാട്ടുപന്നികളെ ഭക്ഷണമാക്കാന്‍ ആദിവാസികളോട് ആവശ്യപ്പെട്ടു. കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ കൊല്ലുന്നതിന് വനം വകുപ്പിന്റെ അനുമതിയുണ്ട്. വനമേഖലകളില്‍ ആദിവാസികള്‍ പന്നികള്‍ അവരുടെ വിളകള്‍ നശിപ്പിക്കുന്നു എന്ന് പറഞ്ഞപ്പോള്‍ പന്നികളെ ധൈര്യമായി പിടിച്ചു ഭക്ഷണമാക്കിക്കോളൂ എന്നാണ് അവരോട് പറഞ്ഞതെന്നും കളക്ടര്‍ അറിയിച്ചു.ബീഫ് കഴിക്കുന്നത് പാപമാണെന്ന് പറയുന്ന ബ്രാഹ്മണ സംസ്‌കാരത്തിനെതിരേ നിലപാടെടുക്കണമെന്നും കലക്ടര്‍ പറയുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.