ആസ്ട്രേലിയന്‍ കളിക്കാരുമായി ഇനി ചങ്ങാത്തം ഇല്ല എന്ന് കോഹ്ലി
ധർമ്മശാല: അവസാന ടെസ്റ്റും ജയിച്ച് കിരീടം നേടിയ ശേഷം ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി മാധ്യമങ്ങളെ കണ്ട സമയമാണ് ഇത്തരത്തില്‍ അറിയിച്ചത്. ആസ്ട്രേലിയൻ ക്രിക്കറ്റ് ടീം കളിക്കാർ ഇനി സുഹൃത്തുക്കളായിരിക്കില്ലെന്ന് കോഹ്ലി പറഞ്ഞു. ആസ്ട്രേലിയൻ കളിക്കാരെ ഇനിയും സുഹൃത്തുകളായി പരിഗണിക്കുമോ എന്ന ചോദ്യത്തിന് ഇനി അതിൽ മാറ്റമുണ്ടാവുമെന്ന മറുപടി കോലി നൽകിയത്. ഒന്നാം ടെസ്റ്റിനിടെ ഡി.ആർ.എസുമായി ബന്ധപ്പെട്ടാണ് വിവാദങ്ങൾക്ക് തുടക്കമായത്. ആസ്ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് ഡി.ആർ.എസ് സംവിധാനം ഉപയോഗിക്കുന്നതിന് ഡ്രെസിങ് റൂമിന്റെ സഹായം തേടിയെന്ന് ആരോപിച്ച് കോഹ്ലിയും ടീം ഇന്ത്യയും മാച്ച് റഫറിക്ക് പരാതി നൽകുകയായിരുന്നു. ഇതിനെ തുടർന്ന് രൂക്ഷമായ വിമർശനങ്ങളാണ് ആസ്ട്രേലിയൻ മാധ്യമങ്ങൾ കോഹ്ലിക്കെതിരെ ഉയർത്തിയത്. അമേരിക്കൻ പ്രസിഡൻറ് ഡോണാൾഡ് ട്രംപുമായി കോലിയെ പല മാധ്യമങ്ങളും താരത്മ്യം ചെയ്തു. ക്രിക്കറ്റ് ആസ്ട്രേലിയ പ്രതിനിധികളും രൂക്ഷമായ ഭാഷയിലാണ് കോഹ്ലിയെ വിമർശിച്ചത്.കൂടാതെ കോഹ്ലിയെ കളിയാക്കിക്കൊണ്ട് കാര്‍ടൂണ്‍ വരെ ചില പത്രങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു.