കര്‍ണാടക – ബെല്‍ത്തങ്ങാടി സീറോ മലബാര്‍ രൂപത ബിഷപ്പ് മാര്‍ ലോറന്‍സ് മുക്കുഴിയ്ക്ക് ഡബ്‌ളിനില്‍ സ്വീകരണം
ഡബ്‌ളിന്‍: കര്‍ണാടക – ബെല്‍ത്തങ്ങാടി സീറോ മലബാര്‍ രൂപതാ ബിഷപ്പ് മാര്‍ ലോറന്‍സ് മുക്കുഴിയ്ക്ക് ഡബ്‌ളിനില്‍ സ്വീകരണം നല്‍കി. 26 ഞായറാഴ്ച്ച ഉച്ചയ്ക്ക് 12.30 മണിക്ക് ഇഞ്ചിക്കോര്‍ മേരി ഇമ്മാക്കുലേറ്റ് ദേവാലയത്തില്‍ വച്ചാണ് സ്വീകരണം നല്‍കിയത്. ബിഷപ്പിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ പരിശുദ്ധ കുര്‍ബാന അര്‍പ്പിക്കുകയും പരിശുദ്ധ കുര്‍ബാന മധ്യേ ലോറെന്‍സ് മുക്കുഴി പിതാവ് സന്ദേശം നല്‍കുകയും ചെയ്തു. സ്വീകരണം നല്‍കിയ ഇഞ്ചിക്കോര്‍ മാസ്സ് സെന്ററിന് ചാപ്ലിന്‍ ആന്റണി ചീരംവേലില്‍ നന്ദി അര്‍പ്പിച്ചു.
ഏപ്രില്‍ 2 ഞായറാഴ്ച്ച വൈകിട്ട് 5 മണിക്ക് ലുക്കാന്‍ ഡിവൈന്‍ മേഴ്സി ദേവാലയത്തില്‍ വച്ചും ബിഷപ്പിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ പരിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതാണ്. പരിശുദ്ധ കുര്‍ബാന മധ്യേ ലോറെന്‍സ് മുക്കുഴി പിതാവ് സന്ദേശം നല്‍കും. എല്ലാ വിശ്വാസികളെയും സുഹൃത്തുക്കളേയും ക്ഷണിക്കുന്നതായി സീറോ മലബാര്‍ സഭ ചാപ്ലയിന്‍സ് അറിയിച്ചു.